ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുത്തേക്കില്ല

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഗസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചു. ഗസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധം അവസാനിച്ചാൽ ഗസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.

അതിനിടെ, വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ബന്ദികളുടെ മോചനത്തിലും അവ്യക്തത തുടരുന്നു. ഹമാസ് ആവശ്യപ്പെട്ട മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്ന് ഇസ്രായേൽ അറിയിച്ചു.ബർഗൗട്ടി ഭീകരവാദ നേതാവാണെന്നാണ് ഇസ്രയേൽ പറയുന്നത്.നാളെയും മറ്റെന്നാളുമായി ബന്ദികൈമാറ്റം പൂർത്തിയാക്കണമെന്ന് അമേരിക്കൻ നിർദേശം.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 200 യുഎസ് സൈനികരെ ഇസ്രയേലിൽ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിനാളുകൾ ഗസയിലേക്ക് തിരിച്ചെത്തുകയാണ്.അതേസമയം, ഗസയിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ എന്നീ സംഘടനകൾ വ്യക്തമാക്കി.

Hot this week

പാലും പഴവും കൈകളിലേന്തി;സംഗതി സൂപ്പറാ, പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !

പാലും പഴവുമൊക്കെ ഇഷ്ടപ്പെടാത്തവർ അധികം കാണില്ല. ഇനിയിപ്പോ ഹെവി ഫുഡ് ഒഴിവാക്കാനും,...

ട്രംപ് അഡ്മിനോട് ഭക്ഷ്യസഹായം നൽകാൻ ജഡ്ജി തൽവാനി ഉത്തരവിട്ടു

മസാച്യുസെറ്റ്സിലെ ജഡ്ജി ഇന്ദിര തൽവാനി ഉൾപ്പെടെ രണ്ട് യുഎസ് ഫെഡറൽ ജഡ്ജിമാർ,...

ട്രംപ് ഭരണകൂടം നവംബറിൽ  നൽകുക സാധാരണ ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങളുടെ പകുതി മാത്രം

ട്രംപ് ഭരണകൂടം നവംബറിൽ ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം പൂർണമായും നൽകാതെ പകുതി...

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ ട്രംപ് പിന്തുണയ്ക്കുന്നു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുക്കരുതെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ട് യുഎസ്...

ഡിഷ് ടി വി യുടെ വി.ഇസഡ്.വൈ സ്മാർട്ട് ടെലിവിഷൻ കേരള  വിപണിയിൽ 

ഇന്ത്യയിലെ മുൻനിര കണ്ടന്റ് വിതരണ കമ്പനിയായ ഡിഷ് ടിവി അവതരിപ്പിച്ച പുതിയ...

Topics

കലാപത്തിൽ എരിഞ്ഞ് സുഡാൻ; പാലായനം തുടരുന്നു, സഹായവുമായി സന്നദ്ധ സംഘടനകൾ

സുഡാനിൽ സൈന്യത്തിൻ്റെ ശക്തികേന്ദ്രമായ അൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ ജനങ്ങളുടെ...

യുദ്ധഭീതി ഒഴിഞ്ഞു, ഇനി മഞ്ഞുകാലം; അവശ്യവസ്തുക്കള്‍ പോലുമില്ലാതെ ശൈത്യകാലത്തെ നേരിടാൻ ഗാസ

യുദ്ധഭീതിയില്‍ നിന്ന് കരകയറി നാലാഴ്ചകള്‍ക്കിപ്പുറം, ശൈത്യകാലത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഗാസയിലെ ജനങ്ങള്‍....

ആണവ ചര്‍ച്ചയില്‍ ഇറാന് ഒരു തിരക്കുമില്ല; യുഎസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ അന്യായം: അബ്ബാസ് അരാഗ്ചി

ആണവ പദ്ധതി സംബന്ധിച്ച് യുഎസുമായി തിരക്കിട്ട ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img