കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീം കോടതി

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടന പരിപാടിക്കിടെ ഉണ്ടായ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതലയെന്നും സുപ്രീം കോടതി അറിയിച്ചു.

തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.

കരൂരിൽ സംഘടിപ്പിച്ച ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സിബിഐ അന്വേഷണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്നും അതില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അത് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞതായി ഒരു കുടുംബം വ്യക്തമാക്കി. വീഡിയോ കോളില്‍ സംസാരിക്കുന്നതിൻ്റെ വീഡിയോയോ ഫോട്ടോയോ ഒന്നും എടുക്കരുതെന്ന് സന്ദര്‍ശിച്ച സംഘങ്ങള്‍ അറിയിച്ചുവെന്നും കൂടുംബങ്ങൾ അറിയിച്ചു.

Hot this week

‘ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും...

‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു....

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് ജനവിധി തേടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകള്‍ ഇന്ന് പോളിങ്ങ്...

Topics

ഓരോ നാരങ്ങാവെള്ളം കുടിച്ചാലോ?ആവാം പക്ഷെ സൂക്ഷിക്കണേ!

നാരങ്ങാവെള്ളം എന്നു പറഞ്ഞാൽ നമുക്ക് അതൊരു ഉന്മേഷം കൂടിയാണ്. ഉന്മേഷം മാത്രമല്ല...

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം...

ഡാലസ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് മത്സരങ്ങൾ; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും

2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു....
spot_img

Related Articles

Popular Categories

spot_img