ഇന്ന് ലോകഭക്ഷ്യ ദിനം!

ഇന്ന് ഒക്ടോബര്‍ 16, ലോകമെമ്പാടും ഭക്ഷ്യദിനം ആചരിക്കുകയാണ്. പല നാട്ടിലും സംസ്‌കാരത്തിലുമുള്ള ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണം. ബന്ധങ്ങള്‍ തമ്മില്‍ ഊട്ടി ഉറപ്പിക്കാനുള്ള ഭക്ഷണത്തിന്റെ കഴിവും അപാരം തന്നെയാണ്. കേവലം ഭക്ഷണം എന്നത് ആഘോഷിക്കാനുള്ള ദിവസം മാത്രമല്ല ഭക്ഷ്യദിനം. ഈ ലോകത്ത് ദിവസം ഒരു നേരം പോലും ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന പട്ടിണിപ്പാവങ്ങളെ കൂടി ഓര്‍ക്കുക എന്നതും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതും ഭക്ഷ്യദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ലോകത്തില്‍ ഏറെ രാജ്യങ്ങളും കടന്നുപോകുന്ന വലിയൊരു സാമൂഹിക പ്രശ്‌നമാണ് പട്ടിണി. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സമൂഹത്തില്‍ കൂടുതല്‍ ആഴമേറിയ അവബോധം സൃഷ്ടിക്കേണ്ടതും പട്ടിണിയില്ലാത്ത ഒരു ലോകത്തിന് വേണ്ടി പ്രയത്‌നം നടത്തേണ്ടതും അത്യാവശ്യമാണ്.ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ വരുന്ന ഏജന്‍സിയായ ഫുഡ് ആന്‍ അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ) ആണ് ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 1945- ഒക്ടോബർ 16നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യകാർഷിക സംഘടന രൂപീകരിച്ചത്, അതിന്റെ ഓർമ്മ പുതുക്കാൻ വേണ്ടിയാണ് 1979 ഒക്ടോബർ 16 മുതൽ ലോകഭക്ഷ്യദിനം ആചരിച്ച് തുടങ്ങിയത്. ലോകമെമ്പാടുമായി 150 രാജ്യങ്ങളില്‍ നിലവില്‍ ഭക്ഷ്യദിനം ആചരിക്കുന്നുണ്ട്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് സമീകൃതആഹാരം എന്നാൽ ആവശ്യം പോഷകങ്ങൾ അടങ്ങുന്ന ആഹാരം സ്വപ്നം മാത്രമായി കാണുന്ന 300 കോടിയിലേക്ക് ജനങ്ങൾ ഇന്ന് നമ്മുടെ ഭൂമിയിൽ ഉണ്ട്, കൂടാതെ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 82 കോടിയോളം ആളുകൾ ഇന്നും കൊടും പട്ടിണിയിലാണ്, അതായത് ലോക ജനസംഖ്യയിൽ പത്തിൽ ഒരാൾ ഇന്നും ഒരു നേരത്തെ ആഹാരം പോലും കഴിക്കുവാൻ കിട്ടുന്നില്ലഎന്നർത്ഥം. സുസ്ഥിര വികസനത്തിന്റെ ഭാഗമായി 2030 ഓടെ ഈ ലോകത്തിൽ നിന്നും പട്ടിണി തുടച്ചു മാറ്റുവാൻ UN ഉം  അന്താരാഷ്ട്ര ഏജൻസികളും അതാത് രാജ്യങ്ങളും തീവ്രമായ ശ്രമങ്ങൾ തുടരുകയാണ്, ദാരിദ്ര്യം  വിശപ്പ്,പട്ടിണി ഇതിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും പട്ടിണകിടക്കുന്നവരെ ചേർത്തു എന്നുള്ളതാണ് ഈ ദിവസത്തെ ആപ്തവാക്യം, 

 ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് അതിനാൽ അത് പാഴാക്കാതെ എല്ലാവർക്കും പങ്കിടുവാനുള്ള മനസ്സും ഉത്തരവാദിത്വം വളർത്തുകയാണ് ലോകഭക്ഷ്യദിനം നമ്മെ പഠിപ്പിക്കുന്നത്.

മനേഷ് എം

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img