ഇന്ത്യയിൽ ആദ്യമായി ഫിസ്റ്റുല ചികിത്സാരംഗത്ത് അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി അമൃത ആശുപത്രി

ഇന്ത്യയുടെ റീ ജനറേറ്റീവ് മെഡിസിൻ രംഗത്ത് അത്യപൂർവമായ നേട്ടമാണ് അമ്പത്തിരണ്ടുകാരനായ എറണാകുളം സ്വദേശിയിലൂടെ കൊച്ചി അമൃത ആശുപത്രി കൈവരിച്ചത്. രാജ്യത്ത് ആദ്യമായി അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ വ്യവസായിക അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തിയാണ് പേരിനെയിൽ ഫിസ്റ്റുല ശസ്ത്രക്രിയ അമൃതയിൽ വച്ച് നടന്നത്. ആവർത്തിച്ച് രൂപപ്പെട്ട ഫിസ്റ്റുല കാരണം മുമ്പ് അഞ്ച് തവണ ഈ 52 കാരൻ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചികിൽസ തുടർന്നിട്ടും ഫലപ്രാപ്തി ഇല്ലാതെ വന്നതോടെ ആണ് വൈദ്യശാസ്ത്ര രംഗത്തെ വേറിട്ട മാർഗം മെഡിക്കൽ സംഘം തെരഞ്ഞെടുത്തത്. റീജനറേറ്റീവ് മെഡിസിൻ രംഗത്ത് ഉപയോഗിക്കുന്ന കോശാധിഷ്ഠിത ചികിൽസ ഇവിടെ അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് നടത്താൻ മെഡിക്കൽ ടീം തീരുമാനിക്കുകയായിരുന്നു.

അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. റിജു ആർ. മേനോൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ് വാസുദേവൻ പിള്ള, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. എൽദോ ഐസക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ അത്യപൂർവ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു. ക്രോൺസ് രോഗത്തിൽ കാണപ്പെടുന്ന സങ്കീർണമായ പെരിയാനൽ ഫിസ്റ്റുലകൾക്കായി പ്രത്യേകമായി അംഗീകരിച്ച കമേഴ്‌സ്യൽ സ്റ്റെം സെൽ പ്രിപറേഷൻ ഉപയോഗിച്ചായിരുന്നു ചികിത്സ, ഇതിനായി നിലവിലുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.  

ചികിൽസാ ഘട്ടത്തിലും തുടർന്നും രോഗിയുടെ ആരോഗ്യം നവീന ചികിൽസാ രീതിയുമായി സഹകരിച്ചുവെന്നും അദ്ദേഹം നിരന്തരം ഫോളോ അപ്പിലാണെന്നും പ്രാഥമിക ഫലങ്ങൾ പ്രതീക്ഷാജനകമാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.

ലോകത്തിൽ തന്നെ ക്രോൺസ് രോഗത്തിൽ കാണപ്പെടുന്ന സങ്കീർണമായ പെരിയാനൽ ഫിസ്റ്റുലകൾക്കായി സ്റ്റെം സെൽ തെറാപ്പി ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇതോടെ ഇന്ത്യ മാറിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തെ കോശാധിഷ്‌ഠിത റീജനറേറ്റീവ് മെഡിസിൻ മറ്റു രംഗങ്ങളിലേക്ക് ഉപയോഗപ്പെടുത്തിയുള്ള ചികിൽസാ രംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് വഴി വെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ക്രോൺസ് രോഗവുമായി ബന്ധപ്പെട്ട പേരിനെയിൽ ഫിസ്റ്റുല ബാധിതർക്കായി, പരമ്പരാഗത ശസ്ത്രക്രിയകളും ചികിത്സകളും പരിമിത ഫലം മാത്രം നൽകാറുള്ള സാഹചര്യത്തിൽ, ഈ മുന്നേറ്റം പുതിയ പ്രതീക്ഷകൾക്ക് വാതിൽ തുറക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img