വനിതാ ലോകകപ്പ് 2025 | ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ആധികാരിക വിജയം; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി അലീസ ഹീലി

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് വിജയം. 199 റണ്‍സ് വിജയലക്ഷ്യം ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി.

ഇതോടെ ആദ്യമായി സെമി ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ. 77 ബോളില്‍ 133 റണ്‍സ് നേടിയാണ് ഹീലി ബംഗ്ലാദേശിനെതിരെ ആഞ്ഞടിച്ചത്.

ആദ്യം ബാറ്റ് ചെയ്യാനായെത്തിയ ബംഗ്ലാദേശ് ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടു. ഒന്‍പത് വിക്കറ്റ് നഷ്ടത്തിന് 198 റണ്ണില്‍ ബംഗ്ലാദേശ് കളി അവസാനിച്ചു. കളിയുടെ അവസാനം ശോഭന മോസ്റ്റാരി 80 പന്തില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. റൂബയ ഹൈദര്‍ 44 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ മധ്യനിരയ്ക്ക് അടിത്തറ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹീലിയും ഫീബ് ലിച്ച്ഫീല്‍ഡും കനത്ത മത്സരമാണ് കാഴ്ചവെച്ചത്. ഹീലി 20 ഫോറുകള്‍ നേടിയപ്പോള്‍ ലിച്ച്ഫീല്‍ഡ് 12 ഫോറുകളും ഒരു സിക്‌സറും നേടി .

Hot this week

പൊതുമേഖലാ ബാങ്ക് സംവിധാനം ശക്തമാക്കാൻ കേന്ദ്രം; രാജ്യത്ത് വീണ്ടും ബാങ്ക് ലയനം

രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ വീണ്ടും പദ്ധതിയൊരുങ്ങുന്നു. ചെറു ബാങ്കുകളെ വലിയ...

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ദീപാവലി വാരാന്ത്യത്തിൽ ഡൽ

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ...

മകരന്ദ് ദേശ്പാണ്ഡേ വവ്വാലിലേക്ക്; അഭിമന്യു സിം​ഗിന് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ പുതിയ അപ്ഡേഷൻ...

കോടികളുടെ കൈക്കൂലി; സ്വർണവും ആഡംബരകാറുകളും ആയുധങ്ങളും പിടിച്ചെടുത്ത് സിബിഐ, പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റിൽ

പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ്...

Topics

വരുന്നു കൊടും ചൂടിൻ്റെ 57 ദിനങ്ങൾ! പുതിയ പഠന റിപ്പോർട്ട് പുറത്ത്

അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ നൂറ്റാണ്ടിന്റെ...
spot_img

Related Articles

Popular Categories

spot_img