അമൂല്യവസ്തുക്കൾ കവർന്നത് ഏഴുമിനിറ്റിൽ; ലൂവ്ര് മ്യൂസിയം കൊള്ളയിൽ അന്വേഷണം ഊർജിതം

പാരീസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ, കവർച്ചക്കാർക്കായി അന്വേഷണം ഊർജിതം. നാലംഗ സംഘം കവർച്ച നടത്തിയത് ഏഴ് മിനിറ്റുകൊണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. ലിയനാഡോ ഡാവിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്.

കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടത് സ്കൂട്ടറിലാണ്. നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങളെന്നാണ് റിപ്പോർട്ട്. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടേതെന്ന് കരുതുന്ന കിരിടം മ്യൂസിയത്തിന് പുറത്ത് കണ്ടെത്തി. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്.മോഷണത്തെത്തുടർന്ന് ഞായറാഴ്ചമുഴുവൻ ലൂവ്ര് അടച്ചിട്ടു. പ്രാദേശികസമയം രാവിലെ ഒൻപതിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്ന്) മ്യൂസിയം തുറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മോഷണം. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കളാണ് കള്ളന്മാർ കൊണ്ടുപോയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. റീജന്റ്, സാൻസി, ഹൊർടെൻഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. പാരീസ് പൊലീസ് ആസ്ഥാനത്തിന് 800 മീറ്റർ മാത്രം അകലെയാണ് ലൂവ്ര് മ്യൂസിയം.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img