സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിന്

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു. ന്യൂക്ലിയര്‍ മെഡിസിനിലേയും റേഡിയേഷന്‍ ഓങ്കോളജിയിലേയും ഉള്‍പ്പെടെ പിജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാരംഗത്തിന് കൂടുതല്‍ കരുത്ത് പകരും. 81 പുതിയ പിജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് 17, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15, കൊല്ലം മെഡിക്കല്‍ കോളജ് 30, കോഴിക്കോട് മെഡിക്കല്‍ കോളജ് 2, മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) 2 എന്നിങ്ങനെയാണ് സീറ്റുകള്‍ അനുവദിക്കപ്പെട്ടത്.

Hot this week

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്

ഇവി വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് ടാറ്റ പഞ്ച് ഉടന്‍ വിപണിയിലേക്കെത്തുന്നു....

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

Topics

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ...
spot_img

Related Articles

Popular Categories

spot_img