പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒരിന്നിങ്സിനും 33 റൺസിനും തോല്പിച്ചാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായത്. ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾ ഔട്ടായ ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിനെതിരെ ആത്രേയ ക്ലബ്ബ് 264 റൺസ് നേടിയിരുന്നു.  തുടർന്ന് 169 ലീഡ് വഴങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ഇന്നിങ്സിൽ 136 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 58 റൺസ് കൂടിയാണ് അവർക്ക് വേണ്ടിയിരുന്നത്. എന്നാൽ 25 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതിൻ്റെ പ്രകടനമാണ് ആത്രേയ ബൌളിങ് നിരയിൽ ശ്രദ്ധേയമായത്. മൊഹമ്മദ് ഷഹീൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 38 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ എം രാജാണ് രണ്ടാം ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ടോപ് സ്കോറർ.  

ആകെ ആറ് ടീമുകളായിരുന്നു ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. പ്രാഥമിക ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായിട്ടായിരുന്നു ആത്രേയയും ലിറ്റിൽ മാസ്റ്റേഴ്സും ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കെ എസ് നവനീതാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു സെഞ്ച്വറിയും അടക്കം ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ നവനീത് തന്നെയാണ് ടൂർണ്ണമെൻ്റിൻ്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സെഞ്ച്വറികളടക്കം ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൻ്റെ വിശാൽ ജോർജാണ് മികച്ച ബാറ്റർ. ആർഎസ്ജി എസ്ജി ക്രിക്കറ്റ് സ്കൂളിൻ്റെ ശിവദത്ത് സുധീഷാണ് മികച്ച ബൌളറായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്കോർ ഒന്നാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് –  95 റൺസിന് ഓൾ ഔട്ട്
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് – ഒൻപത് വിക്കറ്റിന് 264

സ്കോർ രണ്ടാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് – 136ന് ഓൾ ഔട്ട്

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img