ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ പരീക്ഷണമാണ്. 2020 ൽ നിതീഷ് നടത്തിയ ചാഞ്ചാട്ടത്തിൽ ഭരണം നഷ്ടമായ മഹാഗഡ്ബന്ധന് ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. എന്നാൽ ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന എൻഡിഎ പ്രചരണം ശക്തമാണ്. ലത്ബന്ധൻ എന്ന കള്ളസഖ്യമാണ് ഇതെന്ന മോദിയുടെ വിമർശനത്തിന് കിട്ടുന്ന കയ്യടിയെ മറികടക്കാൻ ഇൻഡ്യാസഖ്യം ഏറെ പണിപ്പെടേണ്ടിവരും. രാഹുൽഗാന്ധിയടക്കമുളള നേതാക്കൾ നല്ലപോലെ മനസ്സ് വെച്ചാലെ വിജയം ഉണ്ടാകു എന്ന സ്ഥിതിയാണ് നിലവിലുള്ളത്.

2020 ലെ തെരഞ്ഞെടുപ്പിൽ മഹാഗഢ്ബന്ധന് നേതൃത്വം നൽകിയത് തേജസ്വിയാണ്. നിലവിലെ സിറ്റിംഗ് സീറ്റുകൾ, 2020 ൽ രണ്ടാം സ്ഥാനത്തെത്തിയ സീറ്റുകൾ, നേരിയ വ്യത്യാസത്തിന് പരാജയം ഏറ്റുവാങ്ങിയ സീറ്റുകൾ അതത് പാർട്ടികൾ തന്നെ മത്സരിച്ച് തിരിച്ചെടുക്കണം എന്ന തന്ത്രം ഇൻഡ്യാ സഖ്യം ഇത്തവണ പ്രയോഗിക്കുന്നു. കോൺ​ഗ്രസ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് കൃഷ്ണ അല്ലാവരു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സഖ്യത്തിന് ലഭിച്ച 110 സീറ്റുകൾ വെച്ച് ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ 12 സീറ്റുകൾ മാത്രം കുറവായിരുന്നു. 75 സീറ്റോടെ ആർജെഡിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായാവാനും കഴിഞ്ഞു. പക്ഷേ ഭരണം ലഭിച്ചില്ല. ഈ സാഹചര്യം മറികടക്കാനാണ് വികാസ് ശീൽ ഇൻസാഫിൻ്റെ മുകേഷ് സാഹ്നിക്കും സിപിഐഎംഎല്ലിനും കൂടുതൽ ഇട നൽകുന്നത്.

മറ്റൊന്ന് ജാതിസമവാക്യങ്ങളാണ്. മുസ്ലിം, യാദവ, ഇബിസി-ദളിത് കോമ്പിനേഷനാണ് മഹാ​ഗഢ്ബന്ധൻ പയറ്റുന്ന തന്ത്രം. കോൺ​ഗ്രസ് അപ്പർ കാസ്റ്റ് വോട്ടുകളിൽ കൂടുതൽ പേരെ നിർത്തുന്നുമുണ്ട്. എന്നാൽ രണ്ട് കാര്യങ്ങളിലാണ് മഹാ​ഗഢ്ബന്ധന് ആശങ്കയുള്ളത്. വടക്കൻ ബിഹാറിൽ അടക്കം ഒവൈസിയുടെ മജ്‌ലിസ് പാർട്ടി മുസ്ലിം വോട്ടുകളെ ഭിന്നിച്ച് ബിജെപിക്ക് ​അനു​ഗ്രഹസാഹചര്യം സൃഷ്ടിക്കുമോ എന്നതാണ് വലിയ ആശങ്ക. മറ്റൊന്ന് ജൻ സുരാജിന് വേണ്ടിയിറങ്ങിയ പ്രശാന്ത് കിഷോറിന്റെ പരിപാടികൾക്ക് വരുന്ന ആൾക്കൂട്ടം. ദരിദ്രർക്കും കർഷകർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് ആർജെഡി പ്രഖ്യാപിച്ചിട്ടുണ്ട്. 85 ലക്ഷം ജീവിക കമ്മ്യൂണിറ്റി മൊബിലൈസർമാരുടെ വേതനം കൂട്ടും, 5 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ, ബിഹാറിലെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി എന്നിവയും തേജസ്വി വാ​ഗ്ദാനം ചെയ്യുന്നു.

പട്നയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ട് നടന്നയാൾ പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും രണ്ട് വർഷത്തിന് ശേഷം വൈശാലി ജില്ലയിലെ രാഘോപൂർ നിയമസഭാ സീറ്റിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് വലിയ രാഷ്ട്രീയനേതാവാകുകയും ചെയ്തതാണ് തേജസ്വിയുടെ രാഷ്ട്രീയഗ്രാഫ്. ആ പക്വത തുണയാകും എന്ന് ഇൻഡ്യാസഖ്യം കരുതുന്നു. പക്ഷേ ആർജെഡി വന്നാൽ ജം​ഗിൾരാജ് വരുമെന്നും മഹാഗഢ്ബന്ധൻ ലത്ബന്ധനാണ് അഥവാ കള്ളസഖ്യമാണ് എന്നുമുള്ള മോദിയുടെ വാക്കുകളുടെ ജനകീയ സ്വീകാര്യത പൊളിക്കണമെങ്കിൽ വലിയ പ്രചാരണവും ഇനി ഇൻഡ്യാ സഖ്യം പുറത്തെടുക്കേണ്ടിയിരിക്കുന്നു. രാഹുൽ​ഗാന്ധി അടക്കം അതിന് മനസ് വെക്കണം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img