പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് (68) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്.
മറ്റൊരു സഹോദരനായ മുരളിക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജ്യേഷ്ഠന്‍ ദേവയുടെ വഴിയെ ആണ് സഹോദരങ്ങളായ സബേഷും മുരളിയും സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. സംഗീത സംവിധാന സഹായി ആയിട്ടാണ് തുടക്കം. പ്രശാന്ത് ചിത്രം ‘ജോഡി’യില്‍ പശ്ചാത്തല സംഗീതം ഒരുക്കിയാണ് മുന്‍നിരയിലേക്ക് വരുന്നത്. എ.ആർ. റഹ്മാന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സബേഷ്-മുരളി സഹോദരങ്ങള്‍ക്ക് ‘ജോഡി’ വഴിത്തിരിവായി. ‘സമുദിരം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകരായത്.



