എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധം ഗുരുതരം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: വ്ളാഡിമിര്‍ പുടിൻ

രാജ്യത്തെ രണ്ട് പ്രധാന എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധങ്ങൾ ഗുരുതരമാണെന്നും എന്നാൽ അത് സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദകരായ റോസ്നെഫ്റ്റിനും ലുക്കോയിലിനും നേരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ് സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരായ ആദ്യ ഉപരോധമാണിത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

യുഎസ് ഉപരോധങ്ങൾ ഗുരുതരമാണ്. അത് വ്യക്തമാണ്. അവ ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ അവ നമ്മുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം ഉപരോധങ്ങൾ ഒരു സൗഹൃദവിരുദ്ധ പ്രവൃത്തിയാണെന്നും റഷ്യ-യുഎസ് ബന്ധങ്ങൾ ഇപ്പോൾ വീണ്ടെടുക്കാൻ തുടങ്ങിയിട്ടേയുള്ളൂ, അത് ശക്തിപ്പെടുത്തുന്നില്ല എന്നും പുടിൻ കൂട്ടിച്ചേർത്തു.

ഏറ്റുമുട്ടലിനെക്കാളും തർക്കങ്ങളെക്കാളും സംഭാഷണം എപ്പോഴും നല്ലതാണ്. സംഭാഷണത്തിൻ്റെ തുടർച്ചയെ ഞങ്ങൾ എപ്പോഴും പിന്തുണച്ചിട്ടുണ്ട്,” പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുക്രെയ്ൻ അന്വേഷിക്കുന്ന യുഎസ് ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചാൽ, അതിനുള്ള പ്രതികരണം ശക്തമായിരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

Hot this week

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; കൈവശാവകാശ ലൈസൻസ് റദ്ദാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി. നിലവിലെ കൈവശാവകാശ ലൈസൻസ്...

ലേശം ഫെവിക്കോള്‍ തേച്ചാല്‍ പോരായിരുന്നോ? ലൂവ്ര് മ്യൂസിയത്തിലെ മോഷണവും പരസമ്യാക്കി

ലോകത്തെ ഞെട്ടിച്ച മോഷണമായിരുന്നു പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്....

സൂപ്പർ സ്റ്റാർ ‘മെറ്റീരിയല്‍’, അടുത്ത രജനികാന്ത്! ആരാണ് പ്രദീപ് രംഗനാഥന്‍?

ഒരുനാൾ ശിവാജി റാവു ​ഗെയ്‌ക്‌വാദ് എന്ന മെല്ലിച്ച ശരീരമുള്ള ഒരു കണ്ടക്ടർ,...

പിഎം ശ്രീ: അതിവേഗ നടപടിയുമായി സര്‍ക്കാര്‍; സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ കടുക്കുന്നതിന് പിന്നാലെ...

കേരള കലാമണ്ഡലം പ്രതിസന്ധിയിൽ, ഉദ്യോഗസ്ഥർക്ക് ഇ-മെയിൽ അയക്കാൻ പോലുമറിയില്ല: മല്ലികാ സാരാഭായ്

കേരള കലാമണ്ഡലം കടുത്ത പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലികാ സാരാഭായ്. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ...

Topics

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; ‘അമരം’ ഓൾ ഇന്ത്യ റീ റിലീസ് തീയതി പുറത്ത്

 മമ്മൂട്ടിയും മുരളിയും അശോകനും മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന...

ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ; ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന്...

നല്ല മൈലേജും വലിയ ബൂട്ടും വിലക്കുറവും; ഈ ഫാമിലി സ്കൂട്ടർ തെരഞ്ഞെടുക്കാം!

110 സിസി സ്‍കൂട്ടർ സെഗ്‌മെന്റിൽ ഹോണ്ട ആക്ടിവയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ടിവിഎസ്...
spot_img

Related Articles

Popular Categories

spot_img