പ്രിൻസിപ്പലില്ലാതെ 117 ഹയർ സെക്കൻഡറി സ്കൂളുകൾ; പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്തെ 117 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരില്ലെന്ന് വിവരാവകാശ രേഖ. പ്രിൻസിപ്പൽമാരുടെ അഭാവം സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായും മറ്റ് അധ്യാപകർക്ക് ജോലി ഭാരം കൂടുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാനക്കയറ്റം ലഭിച്ചവരിൽ പലരും വിരമിച്ചു. അതിന് ശേഷം പ്രൊമോഷൻ നടപടികളും ഉണ്ടായിട്ടില്ല. ഇതോടെ വരുന്ന മാർച്ചിൽ വിരമിക്കാനിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അവസരം നഷ്ടമാകുമെന്നും ആശങ്കയുണ്ട്.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അധ്യയനവർഷം പകുതി പിന്നിടുകയാണ്. എന്നാൽ 117 സർക്കാർ സ്കൂളുകളിൽ ഇപ്പോഴും പ്രിൻസിപ്പൽമാരില്ല. പ്രമോഷൻ ലഭിച്ച് പ്രിൻസിപ്പൽമാരാകാൻ യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് മാസങ്ങൾക്കു മുൻപേ കോൺഫിഡൻഷ്യൽ റിപ്പോർട്ട് വാങ്ങിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഒഴിവുകൾ ഇനിയും നികത്താനായിട്ടില്ല.

ഒഴിവുകളുടെ കണക്ക് ഇങ്ങനെ. പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകൾ ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിലാണ്, 23 എണ്ണം. തൊട്ടുപിന്നിൽ മലപ്പുറം. കണ്ണൂരിൽ 13ഉം കോഴിക്കോട് 11ഉം കൊല്ലത്ത് 10ഉം സ്‌കൂളുകളിൽ ഒഴിവുണ്ട്. പാലക്കാട് ഒൻപത് സ്‌കൂളുകളിലും വയനാട് എട്ട് സ്‌കൂളുകളിലും കോട്ടയത്തും തൃശൂരും അഞ്ച് സ്‌കൂളുകളിലും നിലവിൽ പ്രിൻസിപ്പൽമാരില്ല. എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ മൂന്ന് ഒഴിവുകളും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒന്ന് വീതവും ചേർന്ന് ആകെ 117 ഒഴിവുകൾ.

ഹയർ സെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രധാനാധ്യാപകരെയുമാണ് 2:1 എന്ന അനുപാതത്തിൽ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളും നിയമനം വൈകാൻ കാരണമായിരുന്നു.സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും അധ്യാപനത്തിലും നിരവധി ചുമതലകൾ വഹിക്കേണ്ട പ്രിൻസിപ്പൽമാരുടെ അഭാവം പ്രതിസന്ധിയാകുന്നെന്ന് അധ്യാപക സംഘടനകളും കുറ്റപ്പെടുത്തുന്നു.

വിദ്യാലയത്തിന്റെ പൂർണ ചുമതലയ്ക്ക് പുറമെ പിടിഎയുടെ സെക്രട്ടറിയെന്ന നിലയ്ക്കും പ്രിൻസിപ്പൽമാർ പ്രവർത്തിക്കണം. ആഴ്ചയിൽ എട്ട് പിരിയഡുകൾ ക്‌ളാസെടുക്കണമെന്നും നിബന്ധനയുണ്ട്. നിലവിൽ ഇൻചാർജ് ചുമതലയുള്ളവർ ഈ ഉത്തരവാദിത്തങ്ങൾ എല്ലാം ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി പ്രിൻസിപ്പൽമാരെ നിയമിച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോൾ ഇവരിൽ പലരും വിരമിച്ചു. സ്ഥാനക്കയറ്റം ഉടൻ നടന്നില്ലെങ്കിൽ അടുത്ത വർഷം മാർച്ചിൽ വിരമിക്കാനിരിക്കുന്ന അർഹരായ അധ്യാപകർക്ക് അവസരം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img