താമസം ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നിൽ, പിടിയിലായവരിൽ ഒരാൾക്ക് ഇരട്ട പൗരത്വം; ലൂവ്ര് മ്യൂസിയം കവർച്ചക്കേസ് പ്രതികൾ ചില്ലറക്കാരല്ല

ലൂവ്ര് മ്യൂസിയം കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ പൗരത്വവുമെന്ന് പ്രാദേശിക മാധ്യമങ്ങൾ. അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പാരീസ്-ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്നും മറ്റേ പ്രതിയെ പാരിസ് മേഖലയിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന സീൻ-സെൻ്റ്-ഡെനിസ് പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ രണ്ടുപേരും.

ഒക്ടോബർ 19ന് രാവിലെ മ്യൂസിയം തുറക്കുന്ന സമയത്ത് ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനൽച്ചില്ല് തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ നിന്ന് ഏകദേശം 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഏകദേശം ഏഴ് മിനിറ്റിനുള്ളിലാണ് കൊള്ള നടത്തി മോഷ്ടാക്കൾ മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെട്ടത്.

ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് എംപ്രസ് യൂജിനിയുടേതായിരുന്ന ഒരു ടിയാര ബ്രൂച്ച്, എംപ്രസ് മേരി ലൂയിസിൻ്റെ ഒരു മരതക മാല കമ്മലുകൾ, ക്വീൻ മേരി-അമേലിയുടെയും ക്വീൻ ഹോർട്ടൻസിന്റെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ, “റെലിക്വറി ബ്രൂച്ച്” എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച് എന്നീ അമൂല്യ ആഭരങ്ങളാണ് മോഷണം പോയത്.

Hot this week

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...

Topics

കേരളത്തിലെ വി ഉപഭോക്താക്കള്‍ക്ക്  299  രൂപ  മുതല്‍ ആരംഭിക്കുന്ന ഏറ്റവും മികച്ച 5ജി പ്ലാനുകള്‍ തിരഞ്ഞെടുക്കാം

സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ്...
spot_img

Related Articles

Popular Categories

spot_img