പിഎം ശ്രീ: മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പിഎം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഐഎം സെക്രട്ടേറിയറ്റും ഇന്ന് ചേരുന്നുണ്ട്. യോഗത്തില്‍ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പങ്കെടുക്കും. സിപിഐയുടെ ആശങ്ക എം.എ. ബേബി അറിയിക്കും. ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കും. ധാരണാപത്രം റദ്ദാക്കണമെന്നമാണ് സിപിഐയുടെ ആവശ്യം. അല്ലെങ്കിൽ പാർട്ടി കടുത്ത നിലപാടിലേക്ക് പോകണമെന്ന വികാരം സിപിഐയിൽ ശക്തമാണ്.

പിഎം ശ്രീയിൽ നിർണായക നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധാരണാ പത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന കരാർ ഉണ്ട്. അങ്ങനെ തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിന് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പദ്ധതി കേരളത്തിന് വേണ്ടെന്നും, പിഎം ശ്രീ സ്കൂളുകളും വേണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. എംഒയു ഒപ്പിട്ടത് സമഗ്ര ശിക്ഷ പദ്ധതിക്കുള്ള കുടിശിക കിട്ടാൻ വേണ്ടി മാത്രമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കേരളം ഇതുവരെ തുടർന്നുവന്ന വിദ്യാഭ്യാസ നയം അടിയറ വെക്കില്ല. കെ.സുരേന്ദ്രൻ പറഞ്ഞത് കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അത് സുരേന്ദ്രന്‍റെ സ്വപ്നം മാത്രമാണെന്നും മന്ത്രി അറിയിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img