കൊച്ചിയിൽ രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനവും സുഗന്ധവ്യഞ്ജന പ്രദർശനവും 

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ സ്ഥിരാംഗങ്ങളും പാപ്പുവ ന്യൂഗിനിയ, ഫിലിപ്പീൻസ് എന്നീ അസ്സോസിയേറ്റ് രാജ്യങ്ങളും ഉൾപ്പെടുന്ന രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ (ഐപിസി) 53-ാമത് വാർഷിക സമ്മേളനം ഇന്നും നാളെയും കൊച്ചി ലെ മെറിഡിയനിൽ നടക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ആധുനിക കാലഘട്ടത്തിനനുസരിച്ച് ആഗോള സുഗന്ധവ്യഞ്ജന വ്യാപാര മാർഗങ്ങൾ പുനക്രമീകരിക്കാനും പ്രാദേശിക സഹകരണം, നവീന സമ്പ്രദായങ്ങൾ, തുല്യമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, കുരുമുളക് ഉൾപ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. 

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, പ്രദർശനങ്ങൾ, സംവാദ സദസുകൾ എന്നിവ സംഘടിപ്പിക്കും. വാർഷിക യോഗത്തിന്റെ ഉദ്ഘാടനത്തിനു പുറമെ ‘ഐപിസി ബെസ്റ്റ് അവാർഡ് 2024’ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും. കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും സ്‌പൈസസ് ബോർഡും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐപിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന എൻ അംഗ്രയ്‌നി, സ്പൈസസ് ബോർഡ് സെക്രട്ടറി പി ഹേമലത എന്നിവർക്കു പുറമെ, പ്രധാന കുരുമുളക് ഉൽപാദന രാജ്യങ്ങളിലെ പ്രതിനിധികൾ, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർ, സംസ്കരണ വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, വ്യാപാര സംഘടനകൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img