കെഎസ്ആർടിസിയിൽ സ്ഥിര നിയമനം നടന്നിട്ട് 12 വർഷം; സർവീസ് നടത്തുന്നത് ദിവസ വേതനക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല

കഴിഞ്ഞ 12 വർഷത്തിനിടെ ഒരു സ്ഥിരനിയമനം പോലും നടത്താതെ കെഎസ്ആർടിസി. 2013ന് ശേഷം മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തിയത് ദ​ദിവസ വേതന അടിസ്ഥാനത്തിൽ. ഓരോ വർഷവും വലിയ കുറവാണ് ജീവനക്കാരുടെ എണ്ണത്തിൽ കെഎസ്ആർടിസിയിൽ ഉണ്ടാകുന്നത്. പിഎസ്‌സി വഴി അവസാനമായി നിയമനം നടന്നത് 2013ൽ. അന്ന് ആകെ ഉണ്ടായിരുന്നത് 44,418 സ്ഥിരം ജീവനക്കാർ. പിന്നീട് ഓരോ വർഷവും വിരമിച്ചും വിആർഎസ് എടുത്തും മറ്റു വകുപ്പുകളിലേക്ക് മാറിയും ആളുകൾ കൊഴിഞ്ഞു പോയി.

12 വർഷത്തിനിപ്പുറം 21,174 സ്ഥിരം ജീവനക്കാർ മാത്രമാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ജീവനക്കാർ ഇല്ലാതായതോടെ കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലേക്ക് ആളുകളെ എടുക്കാറില്ല. സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ടാണിതെന്നാണ് ആക്ഷേപം. സ്ഥിരം ജീവനക്കാരന് പ്രതിദിനം 1200 രൂപ നൽകണമെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ആൾക്ക് 715 രൂപ മാത്രം നൽകിയാൽ മതി. ഇതുവഴി 485 രൂപയുടെ ലാഭം കോർപ്പറേഷൻ ഉണ്ടാകും. എന്നാൽ താൽക്കാലിക നിയമനത്തിലൂടെ കനത്ത നഷ്ടവും കെഎസ്ആർടിസിക്ക് ഉണ്ടാകുന്നുണ്ട്.

നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും ഇവയൊന്നും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാറില്ല. പകരം കെ സ്വിഫ്റ്റിലെ ഡ്രൈവർമാരെ കെഎസ്ആർടിസിയിലെ നോർമൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്നു. ഒപ്പം ഇരട്ട ഡ്യൂട്ടിയും നൽകുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കുറച്ച് പൂർണമായും ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് കോർപ്പറേഷൻ നീക്കമെന്നാണ് ആക്ഷേപം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img