രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. ആഗോള കുരുമുളക് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കായി ഉൽപാദന രാജ്യങ്ങൾക്കിടയിൽ സഹകരണം, സുസ്ഥിരത, നവീകരണം എന്നിവ ഉറപ്പാക്കണമെന്ന് അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം രൂപപ്പെടുത്തുന്നതിലും കുരുമുളക് മേഖലയിലെ സമഗ്ര വളർച്ചയെ നയിക്കുന്നതിലും ഇന്ത്യയുടെ നിർണായക പങ്ക് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. സംഗീത വിശ്വനാഥൻ ഊന്നിപ്പറഞ്ഞു. സുഗന്ധവ്യഞ്ജന മൂല്യ ശൃംഖലയിലുടനീളം ഗുണനിലവാരം, ട്രേയ്സബിലിറ്റി, മൂല്യവർദ്ധനവ് എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സ്പൈസസ് ബോർഡിന്റെ പ്രതിബദ്ധതയും അവർ വ്യക്തമാക്കി.

കുരുമുളക് വ്യാപാരത്തിൻ്റെ ഭാവി രൂപപ്പെടുത്താനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താനും രാജ്യാന്തര സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള വേദിയാണ് സമ്മേളനമെന്ന് ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ (ഐപിസി) എക്സിക്യൂട്ടീവ് ഡയറക്ടർ മറീന എൻ അംഗ്രയ്‌നി അഭിപ്രായപ്പെട്ടു .

കേന്ദ്ര വാണിജ്യമന്ത്രാലയവും സ്‌പൈസസ് ബോർഡും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ഐപിസിയിലെ അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരശൃംഖല ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികളും പ്രതിരോധശേഷി കൂടിയ  കുരുമുളക് ഇനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്തു. തുടർന്ന് നടന്ന ബിസിനസ് സെഷനിൽ ഗ്രിഫിത്ത് ഫുഡ്സിന്റെ ഉപസ്ഥാപനമായ ടെറോവയുടെ വൈസ് പ്രസിഡന്റ് ഗിരിധർ റാവു, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലോറ ഷുമോവ്, സ്കോർപിയോൺ പ്രതിനിധി അന്ന സ്‌ട്രെൽസ്, എവിടി മക്കോർമിക്ക് ഇൻഗ്രീഡിയന്റ്സ് എംഡി സുഷമ ശ്രീകണ്ഠത്ത്, ഐപിസി കൺസൽട്ടന്റ് ജസ്‌വീന്ദർ സിംഗ് സേഥി എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ ഐസിഎആർ മുൻ ഗവേഷകൻ ഡോ. സന്തോഷ് ജെ ഈപ്പൻ, കോളേജ് ഓഫ് മൈക്രോനേഷ്യയിലെ റിസർച്ച് സയന്റിസ്റ്റ് ഡോ. മുരുകേശൻ കൃഷ്ണപിള്ള, ഇന്റർനാഷണൽ ബ്ലാക്ക് പെപ്പർ ക്രോപ് അഡ്വൈസർ ഡോ. സുനിൽ ടാംഗലെ, മാനെ കാൻകോർ ഇൻഗ്രീഡിയന്റ്സ് ഗവേഷണ- വികസന മേധാവി പ്രശോഭ് എസ് പ്രസാദ്, യെസ് ബാങ്ക് പ്രതിനിധി പ്രദീപ് ശ്രീവാസ്തവ, കേരള കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. എൻ മിനി രാജ് എന്നിവർ പ്രസംഗിച്ചു.

ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ മികച്ച കുരുമുളക് കർഷകർക്കും മൂല്യവർദ്ധിത കുരുമുളക് ഉല്പ്പന്നങ്ങളുടെ കയറ്റുമതിക്കാർക്കും കുരുമുളകിൽ നിന്നും നൂതന ഉല്പ്പന്നങ്ങള് വികസിപ്പിക്കുന്ന വ്യാപാരികൾക്കും നല്കുന്ന ‘ഐപിസി ബെസ്റ്റ് അവാർഡ് 2024’ പുരസ്‌കാര സമർപ്പണവും സമ്മേളനത്തിൽ നടന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img