വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസ് ആണ് നിർമിക്കുന്നത്.

പൂജാ ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് മോഹന്‍ലാലിന് തിരക്കഥ കൈമാറി. സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചത് സുചിത്ര മോഹന്‍ലാല്‍ ആണ്. സഹോദരന്‍ പ്രണവ് ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോഷിയെയും ആരാധകർക്ക് മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

“ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ബെസ്റ്റ് ആക്ടർ ആകുന്നത്. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ആറാം ക്ലാസില്‍ ബെസ്റ്റ് ആക്ടർ ആയി. അതേ സ്കൂളില്‍ പഠിച്ചിരുന്ന മായയും (വിസ്മയ) നാടകത്തില്‍ ഒക്കെ അഭിനയിച്ച് മികച്ച നടിയായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ആളല്ല. അത് കാലത്തിന്റെ നിശ്ചയമായിരുന്നു. നിങ്ങളൊക്കെയാണ് എന്നെ സിനിമാ നടനാക്കിയതും ഇത്രയും നാളും, 48 കൊല്ലമായി, കൊണ്ടുപോകുന്നതും. ഞാന്‍ എന്റെ മകള്‍ക്ക് വിസ്മയ എന്നാണ് പേരിട്ടത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം വിസ്മയമായാണ് ഞാന്‍ കാണുന്നത്. ഒരു ദിവസം അഭിനയിക്കണം എന്ന് മായ (വിസ്മയ) ആഗ്രഹം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രൊഡക്ഷന്‍ കമ്പനിയുണ്ട്, ആന്റണി പെരുമ്പാവൂർ ഉണ്ട്,വലിയ സപ്പോർട്ട് ഉണ്ട്. നല്ല ഒരു സബ്ജക്ട് കിട്ടി. ‘തുടക്കം’ എന്നാണ് അതിന്റെ പേര്…എത്ര നല്ല അഭിനേതാവാണെങ്കിലും അയാള്‍ക്ക് നല്ല സബ്ജക്ട് കിട്ടണം, പ്ലാറ്റ്‌ഫോം ഉണ്ടാകണം, സഹതാരങ്ങള്‍ ഉണ്ടാകണം…ഈ കുട്ടിക്കും അത്തരമൊരു ഭാഗ്യമുണ്ടാകട്ടെ. അതുപോലെ തന്നെയാണ് അപ്പുവിന്റെ കാര്യവും. അപ്പുവിന്റെ ഒരു പടം ഇന്ന് റിലീസ് ആണ്. അവർ രണ്ട് പേരെയും അഭിനന്ദിക്കുന്നു…,” മോഹന്‍ലാല്‍ പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ 25ാം വാർഷികത്തിലാണ് വിസ്മയ മോഹൻലാലിന്റെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചത്. ‘2018’ ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. സിനിമയിൽ അതിഥി വേഷത്തില്‍ മോഹൻലാൽ എത്തുമെന്നും സൂചനയുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img