അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം നടത്തി

അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.”വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു.
 പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ് “മസ്തിഷ്‌ക രോഗം എന്ത്? എങ്ങനെ?” എന്ന വിഷയത്തിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന രോഗികളും അവരുടെ കുടുംബങ്ങളും അനുഭവങ്ങൾ പങ്കുവച്ചു. ഡോ. അസ്മി ഹബീബ് നന്ദി പ്രകാശനം നടത്തി.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img