നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു. പ്രകൃതിദത്തമായ ഈ ഉൽപ്പന്നം ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
കൊല്ലം ജില്ലയിൽ പുനലൂർ നഗരസഭയിലെ കർഷകയായ അശ്വതി നൂറുമേനി വിളവ് വിജയകരമായി നേടിക്കഴിഞ്ഞു.V1 Organic എന്ന ബ്രാൻഡിലൂടെ കൂവപ്പൊടി വിപണിയിലും വിദേശരാജ്യങ്ങളിലും
ആമസോണിലും ലഭ്യമാണ്.അച്ഛനിൽ നിന്നും പകർന്നു കിട്ടിയ അറിവും കൃഷി ഓഫീസിലെ നിർദേശങ്ങളുമാണ് അശ്വതിക്ക് ഇങ്ങനൊരു സംരംഭം തുടങ്ങാൻ കാരണമായത്.ചെറുപ്പം മുതൽ ജൈവകൃഷിയിൽ താല്പര്യമുണ്ടാ യിരുന്ന ആളാണ് അശ്വതി.
പുനലൂർ കൃഷി ഓഫീസർ സുദർശൻ,സി .ടി .സി .ആർ.ഐ.യിലെ ഡോ . ഷാനവാസ് എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെയാണ് ‘വി വൺ ഓർഗാനിക്’ എന്ന പേരിൽ കൂവപ്പൊടി വിപണിയിൽ എത്തിച്ചത്.ഇതിനിടെ കേന്ദ്രസർക്കാരിന്റെ സെഡ്
സർട്ടിഫിക്കേഷൻ ബ്രോണ്ട്സും ഈ ഉത്പന്നത്തിനു ലഭിച്ചു.
വിദേശരാജ്യങ്ങളിൽ പ്രിയമുള്ളതിനാൽ കയറ്റുമതി ലൈസൻസും നേടി.നിലവിൽ എൻ പി ഒ പി സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി കേരള ഗ്രോസ്റ്റോറുകളിലും ,ആമസോൺ വഴിയും ലഭ്യമായ ഈ ഉത്പന്നം കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള
 തയ്യാറെടുപ്പിലാണ്. കൂവകൃഷി മാത്രമല്ല കൂടാതെ മറ്റു പച്ചക്കറി കൃഷിയും ,ഫ്രൂട്ട്സ് പ്ലാന്റുകളും കൃഷി ചെയ്തുവരുന്നു.അശ്വതിക്കൊപ്പം ഭർത്താവ് സജിയും മക്കളും കൃഷിയിൽ സജീവമാണ്.
നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും മരുന്നാകുന്നത്, നമ്മുടെ ഭക്ഷണം തന്നെയാണ്. രുചിക്കും ആരോഗ്യത്തിനും ഒപ്പം രോഗത്തെ തടയാനും സഹായിക്കുന്ന നാടൻ ഭക്ഷണങ്ങളിലൊന്നാണ് കൂവ അഥവാ Arrowroot.ഇത് കിഴങ്ങു വർഗ്ഗമാണ്.
ഉണക്കി പ്പൊടിച്ച് ഭക്ഷണരൂപത്തിൽ ഉപയോഗിക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലം നൽകുന്ന വസ്തുവാണിത്. സ്റ്റാർച്ച് അടങ്ങിയ ഇത് ബിസ്ക്കറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. കൂവപ്പൊടി കുറുക്കി കഴിക്കാവുന്നതും കുട്ടികൾക്ക് വളരെ ഫലപ്രദവുമാണ്. ഇതിൽ : കാൽസ്യം,മഗ്നീഷ്യം,പൊട്ടാസ്യം ഫോസ്ഫറസ്,അയൺ,സിങ്ക്,സെലോണിയം, കോപ്പർ,സോഡിയം,വൈറ്റമിൻ A,വൈറ്റമിൻ C,നിയാസിൽ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രധാനമായും കൂവപ്പൊടി രണ്ട് ഇനത്തിലാണുള്ളത് വെളുത്ത കൂവ, മഞ്ഞ കൂവ
വെളുത്ത കൂവയുടെ ഉപയോഗം
- ശിശുഭക്ഷണം (Baby Food): എളുപ്പത്തിൽ ദഹിക്കുന്നതി നാൽ മുലപ്പാലിന് പകരമായി ആദ്യഭക്ഷണമായി കുറുക്കി നൽകുന്നു
- വയറിന്റെ ആരോഗ്യം : വയറുവേദന, അതിസാരം (വയറിളക്കം ), ഛർദ്ദി എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് കൂവനൂറ്
- ഊർജ്ജം : കാത്സ്യം , പൊട്ടാസ്യം , വിവിധ വിറ്റാമിനുകൾ എന്നിവ അടങ്ങിയ നല്ലൊരു ഊർജ്ജദായക പാനീയമാണിത്
- പാചകം : പായസം , പുഡിംഗ്, കേക്ക്, ബിസ്‌ക്കറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
മഞ്ഞ കൂവയുടെ ഉപയോഗം
- ശരീരം തണുപ്പിക്കാൻ:ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് നല്ലതാണ്
- മൂത്രാശയ രോഗങ്ങൾ: മൂത്രച്ചൂട്, മൂത്രതടസ്സം (Dysuria) എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു,കൂടാതെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയാനും നല്ലതാണ്
- സൗന്ദര്യം: മുഖസൗന്ദര്യത്തിന് ഉപയോഗിക്കുന്നു(എന്നാൽ ഇത് കസ്തൂരിമഞ്ഞളല്ല എന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം).മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് ഉപയോഗപ്രദമാണ്
- പ്രതിരോധ ശേഷി : പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
മഞ്ഞ കൂവ കസ്തൂരിമഞ്ഞൾ (Wild Turmeric) അല്ല.ഇവ രണ്ടും വേർതിരിച്ചറിയാതെ ഉപയോഗിക്കുന്നത് ചിലപ്പോൾ തെറ്റിദ്ധാരണകൾക്ക് ഇടയാക്കാം.മഞ്ഞ കൂവയ്ക്ക് കസ്തൂരിമഞ്ഞളിനോട് സാമ്യമുണ്ട്,എന്നാൽ കസ്തൂരി മഞ്ഞളിനാണ് മുഖസൗന്ദര്യവർദ്ധകഗുണങ്ങൾ കൂടുതലായി ഉള്ളത്.വെളുത്ത കൂവയാണ് സാധാരണയായി ഭക്ഷ്യ ആവശ്യങ്ങൾക്കായി ഏറ്റവും സുരക്ഷിതമായും വ്യാപകമയും ഉപയോഗിക്കുന്നത്.
അലീന സുധാകരൻ

 
                                    