പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനും. സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്നും നീതിമാനായ ഭരണാധികാരിയാണെന്നും വേദിയിൽ വി.ഡി. സതീശൻ പറഞ്ഞു. വി.ഡി.സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്നായിരുന്നു ജി.സുധാകരൻ്റെ പ്രസ്താവന.

താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയാണ് താൻ ജി. സുധാകരന് പുരസ്കാരം നൽകാനായി എത്തിയത്. സുധാകരന് അവാർഡ് നൽകുക എന്നാൽ തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു.

പഴയകാല കമ്മ്യൂണിസ്റ്റ് വിരുദ്ധതയൊന്നും ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഇല്ലെന്ന് ജി. സുധാകരൻ അഭിപ്രായപ്പെട്ടു. 63 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന വിദഗ്ദനാണ് വി.ഡി. സതീശനെന്നും ജി. സുധാകരൻ പറയുന്നു. തന്നേക്കാൾ പാർട്ടിയിൽ പ്രവർത്തിച്ച ചരിത്രം വി.ഡി. സതീശനുണ്ട്. ഇത്രയും പരിചയമുള്ളത് പിണറായി, വൈക്കം വിശ്വം, പാലൊളി എന്നിവർക്ക് മാത്രമാണെന്നും ജി. സുധാകരൻ പറഞ്ഞു.

സൈബർ ആക്രമണത്തിനെതിരെയും ജി. സുധാകരൻ സംസാരിച്ചു. “ഒരു പാർട്ടിയും സൈബർ പോരാളികളെ നിയമിച്ചിട്ടില്ല. ഞങ്ങളുടെ പോരാളികൾ ബ്രാഞ്ചിലെ പ്രവർത്തകരാണ്. ഞങ്ങളുടെ സൈന്യം പാർട്ടി മെമ്പർമാരാണ്, അല്ലാതെ സൈബർകാരല്ല. തെറ്റുണ്ടെങ്കിൽ വിമർശിക്കാം. കോൺഗ്രസിൻറെ വേദികൾ പോകരുതെന്ന് പറയാൻ കൂട്ടിലടച്ചിരിക്കുകയാണോ?,” ജി. സുധാകരൻ ചോദിച്ചു.

കോൺഗ്രസിലേക്ക് ഇല്ലെന്നും സിപിഐഎം നേതാവ് വ്യക്തമാക്കി. വേറെ പാർട്ടിയിൽ പോകുന്നുണ്ടെങ്കിൽ അന്തസായി പറഞ്ഞിട്ട് പോകാമല്ലോ എന്നായിരുന്നു ജി. സുധാകരൻ്റെ പക്ഷം. നമ്മുടെ ആരുടെയും പ്രത്യയശാസ്ത്രം അങ്ങനെ പെട്ടെന്ന് വയറിളകി പോകുന്നതല്ല. പ്രത്യയശാസ്ത്രം അങ്ങനെ പോകില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

Topics

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...

ലാന സമ്മേളനത്തിൽ സജി എബ്രഹാം പുസ്തക പ്രകാശനം നിർവഹിക്കും

ലാനയുട ഒക്ടോ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ സാഹിത്യകാരന്മാർ രചിച്ചു...
spot_img

Related Articles

Popular Categories

spot_img