മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം ചലച്ചിത്രനടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.  വിസ്മയങ്ങളും നന്മയും കൈകോര്‍ക്കുന്ന സ്വര്‍ഗതുല്യമായ ഒരിടമാണ് മാജിക് പ്ലാനറ്റെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യകാരന്‍ സലിന്‍മാങ്കുഴി മുഖ്യാതിഥിയായി. നാടന്‍പാട്ടിന്റെ വിസ്മയങ്ങളുമായി ആദ്യകലാഭവന്‍ മണി അവാര്‍ഡ് ജേതാവ് സന്തോഷ് ബാബുവിനെ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.  തുടര്‍ന്ന് നടന്ന സന്തോഷിന്റെ നാടന്‍ പാട്ടുകളുടെ ആലാപനം ആഘോഷങ്ങള്‍ക്ക് ഉത്സവഛായ പകര്‍ന്നു.  ഡി.എ.സി ഡയറക്ടര്‍ ഷൈലാതോമസ് സ്വാഗതവും ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു.
2014ല്‍ ഒക്ടോബര്‍ 31നാണ് മാജിക് പ്ലാനറ്റ് ആരംഭിച്ചത്. ഇന്ദ്രജാലത്തിന്റെയും ഇന്ദ്രജാലക്കാരുടെയും തെരുവുജാലവിദ്യക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച പ്ലാനറ്റ് സാമൂഹ്യപ്രതിബദ്ധതയോടെ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തിന്റെ മ്യൂസിയം എന്ന പേരില്‍ അറിയപ്പെടുന്ന മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂടി ആരംഭിക്കുവാന്‍ കഴിഞ്ഞത് വലിയൊരു മൂന്നേറ്റമായി. നിരവധി തത്സമയഷോകള്‍ അരങ്ങേറുന്ന മാജിക് പ്ലാനറ്റ് ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാനും കഴിഞ്ഞിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനവും ജീവിത അവബോധവുമൊക്കെ പ്രദാനം ചെയ്യുന്ന വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സുരക്ഷിത ഉല്ലാസ കേന്ദ്രമാണ് മാജിക് പ്ലാനറ്റ്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img