മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് ഫിലാഡൽഫിയ സൈന്റ്റ് തോമസ് ദേവാലയത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
ദേവാലയ വികാരി റവ ഫാ എം കെ കുര്യാക്കോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സൺഡേ സ്കൂൾ ഡയറക്ടർ റവ ഫാ ഡോ തിമോത്തി തോമസ് ആമുഖ പ്രഭാഷണവും സെക്രട്ടറി അജു തരിയൻ സ്വാഗതവും അറിയിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ സുജിത് തോമസും മറ്റു ദേവാലയങ്ങളിൽ നിന്നും സന്നിഹിതരായ പട്ടക്കാരും, സൺഡേ സ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും , അവരുടെ മാതാപിതാക്കളും പ്രഭാത പ്രാർത്ഥനയിൽ പങ്കെടുത്തു .
പതിനേഴു പള്ളികളെ പ്രതിനിധീകരിച്ചു അവരുടെ ഗായകസംഘം അവതരിപ്പിച്ച സമൂഹഗാന മത്സരമായിരുന്നു ടാലെന്റ്റ് ഫെസ്റ്റിന്റെ ഭാഗമായി ആദ്യം നടന്നത്
ഉച്ചകഴിഞ്ഞു സംഘടിപ്പിച്ച ടാലെന്റ്റ് ഷോയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു പങ്കെടുത്ത ദേവാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ഗാനങ്ങളും, സ്കിറ്റും ഉൾപ്പെടയുള്ള കലാവിരുന്ന് ഹൃദ്യമായി. ഡോ ഷൈനി രാജു കോ ഓർഡിനേറ്റർ ആയിരുന്ന ഈ പരിപാടിയിൽ അലക്സിയ ജേക്കബും, ആലിസൻ തരിയനും എം സി മാരായി പ്രവർത്തിച്ചു . സൺഡേ സ്കൂൾ ട്രഷറർ ജോൺ ജേക്കബ് എല്ലാവർക്കും ക്രതജ്ഞത അറിയിച്ചു
ഈ പ്രോഗ്രാമിൽ അപ്രതീക്ഷിതമായി പങ്കെടുത്ത അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ സക്കറിയ മാർ അപ്രേം തിരുമേനി കുട്ടികളുടെ ഗാനങ്ങളും , കലാപരിപാടികളും വളരെയേറെ ആസ്വദിക്കുകയും , എല്ലാവരെയും അനുമോദിക്കുകയും ചെയ്തു .



