ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

 ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത്  വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, വിവിധ സംഗീതപ്രകടനങ്ങൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു.

ഇത്തവണത്തെ കേരളപ്പിറവി ആഘോഷം മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത് ആകാംക്ഷയുണ്ടാക്കി.

സംഘഗാനം**: മനോജ് കൃഷ്ണൻ & ടീം
മോഹിനി ആട്ടം**: തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് (കൊറിയോഗ്രാഫി: ദിവ്യസനൽ)
സെമി ക്ലാസിക്കൽ ഡാൻസ്**: ടീം നാദ്യം (നൃത്തസംവിധാനം: വിനീത)
കുച്ചുപ്പുടി**: ഗുരുപറമ്പറ സ്കൂൾ ഓഫ് ആർട്സ് (നൃത്തസംവിധാനം: മഞ്ജു മഞ്ജു, ഹേമ മാലിനി)
ഒപ്പന**: ഡാളസ് മൊഞ്ചാത്തീസ് (നൃത്തസംവിധാനം: ദീന റോഡ്രിഗസ്)
തിരുവാതിര**: ടീം നവരസ (നൃത്തസംവിധാനം: ഇന്ദു അനൂപ്)
ഭരതനാട്യം**: ഇസിപിഎ (നൃത്തസംവിധാനം: വാണി ഈശ്വർ)
മാപ്പിളപാട്ടുകൾ, നാടൻ നൃത്തം**: ടീം നാട്യഗൃഹ (നൃത്തസംവിധാനം: സുമ സിബിൽ)
സെമി ക്ലാസിക്കൽ ഡാൻസ്**: ടീം ഉൽസവം (കൊറിയോഗ്രാഫി: അഞ്ജു മനോജും ടീം)
മാർഗം കളി**: റിഥം ഓഫ് ഡാളസ്

ഈ സാംസ്കാരിക വിരുന്ന്  സുതാര്യമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും അസ്സോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു. മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്  ,എഡിറ്റർ ദീപക് രവീന്ദ്രൻ എന്നിവർ   വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി മികച്ച രീതിയിൽ നടത്താൻ നേതൃത്വം നൽകി. സെക്രട്ടറി മഞ്ജിത് കൈനിക്കരയും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് എന്നിവർ എംസിമാരായിരുന്നു

ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഈ കേരളപ്പിറവി ആഘോഷം, മലയാളികളുടെ സാംസ്കാരിക വ്യത്യസ്തതയും സമ്പന്നതയും നിറഞ്ഞ ഒരു അനുഭവമായി.

Hot this week

ഡൽഹി വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് മന്ത്രി; ആംആദ്‌മിക്ക് വിമർശനം

രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി...

എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം; പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ സമ്മാനിച്ചു

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം....

IFFK പ്രതിസന്ധി: ‘ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല’; റസൂല്‍ പൂക്കുട്ടി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി...

‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള...

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും....

Topics

സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; പുതിയ പട്ടികയുമായി ട്രംപ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ്...

ഓസ്‌ട്രേലിയൻ ആക്രമണം, സോഹ്രാൻ മംദാനിക്ക് മേൽ വിമർശനം ശക്തം

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെത്തുടർന്ന്, ന്യൂയോർക്ക് സിറ്റി...

ഡാളസ് പള്ളിയിലെ ക്രിസ്മസ് ദൃശ്യം “വിശുദ്ധ കുടുംബം” വൈറലാകുന്നു

ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട്...
spot_img

Related Articles

Popular Categories

spot_img