ഡിഷ് ടി വി യുടെ വി.ഇസഡ്.വൈ സ്മാർട്ട് ടെലിവിഷൻ കേരള  വിപണിയിൽ 

ഇന്ത്യയിലെ മുൻനിര കണ്ടന്റ് വിതരണ കമ്പനിയായ ഡിഷ് ടിവി അവതരിപ്പിച്ച പുതിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി ബ്രാൻഡ് ‘വി ഇസഡ് വൈ’ കേരളത്തിൽ വിപണനം ആരംഭിച്ചു. നിക്ഷാന്‍, പിട്ടാപ്പിള്ളില്‍, നന്ദിലത്ത് ഉൾപ്പെടെയുള്ള മുൻനിര റീറ്റെയ്ൽ ഔട്ലെറ്റുകളിൽ ‘വി ഇസഡ് വൈ’ സ്മാർട്ട് ടിവികൾ ഇപ്പോൾ ലഭ്യമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ ശക്തമായ വിതരണ ശൃംഖല സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഉത്പനത്തിന്റെ ലഭ്യത  ഉറപ്പുവരുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ലൈവ് ടെലിവിഷനും ഒ.ടി.ടി. അനുഭവങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിച്ച പുതിയ വിനോദലോകമാണ് ‘വി ഇസഡ് വൈ’ സ്മാർട്ട് ടി വിയെന്ന് ഡിഷ് ടിവി ഇന്ത്യയുടെ ചീഫ് റവന്യൂ ഓഫീസർ സുഖ്പ്രീത് സിങ് പറഞ്ഞു. “നൂതന സാങ്കേതികവിദ്യയെ വിലമതിക്കുന്നവരാണ് കേരളത്തിലെ ഉപഭോക്താക്കൾ. ‘വി ഇസഡ് വൈ’ വെറുമൊരു സ്മാർട്ട് ടിവി എന്ന നിലയിലല്ല വിപണിയിൽ ഇറക്കിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിലൂടെ ഒരു സമ്പൂർണ വിനോദ അനുഭവമാണ് ‘വി ഇസഡ് വൈ’ ഒരുക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.  

‘വി ഇസഡ് വൈ’ സ്മാർട്ട് ടിവികൾ ഇൻബിൽറ്റ്‌ DTH സെറ്റ്-ടോപ്പ് ബോക്‌സ്, ഒ.ടി.ടി. ഇന്റഗ്രേഷൻ, 32 ഇഞ്ച് മുതൽ 55 ഇഞ്ച് വരെ 4K UHD QLED ഡിസ്പ്ലേ, ഡോൾബി വിഷൻ, ഡോൾബി ഓഡിയോ, പ്രീമിയം മോഡലുകളിൽ ഡോൾബി ആറ്റ്മോസും, ഗൂഗിൾ ടിവി 5 (Android 14) സംവിധാനം, 2GB റാമും 32GB സ്റ്റോറേജും ഉൾപ്പെടെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img