സംസ്ഥാനത്ത് എസ്ഐആർ വിവരശേഖരണത്തിന് തുടക്കം; ആദ്യ ഘട്ടത്തിൽ തന്നെ പണി മുടക്കി വെബ് സൈറ്റുകൾ

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തുടക്കമായി. തിരുവനന്തപുരത്തും കോഴിക്കോടും ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തി. അതേസമയം വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരത്തിന് പിന്നാലെ എസ് ഐ ആറിന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും വെബ്സെറ്റുകൾ പണിമുടക്കി. എസ് ഐ ആറിൽ സർവകക്ഷിയോഗം ചേർന്ന് പിന്തുണ തേടാനാണ് സർക്കാർ തീരുമാനം, യോഗം നാളെ നടന്നേക്കും. ഒരുമാസം നീളുന്ന പ്രക്രിയയ്ക്ക് ശേഷം പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ രാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി വിവരശേഖരണം ആരംഭിച്ചു. ആദ്യദിനങ്ങളിൽ പ്രമുഖരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. അതേസമയം എസ് ഐ ആറിൽ സർവ്വകക്ഷി യോഗം ചേർന്ന് മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പി രാജീവ്. പറഞ്ഞു.

നാളെയാകും സർവകക്ഷിയോഗം ചേരുമെന്നാണ് വിവരം. കോഴിക്കോട് ജില്ലയിൽ കോര്പറേഷന് കീഴിലെ കാരപറമ്പ് പ്രദേശത്ത് ഈസ്റ്റ് ഹിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി വിവരശേഖരണം ആരംഭിച്ചു. ടി പത്മനാഭൻ അടക്കമുള്ള പ്രമുഖർക്ക് ഇതിനോടകം ഫോം BLO മാർ കൈമാറി. കോഴിക്കോട് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നടൻ നിർമൽ പാലാഴിയുടെ വീട്ടിലും ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തും, 2025 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും എന്യുമറേഷൻ ഫോം ലഭ്യമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കണക്കുകൾ പ്രകാരം 2002ലെ എസ് ഐ ആർ വോട്ടർ പട്ടികയിലെ 68 ശതമാനം ആളുകളും 2025 പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2002 വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് എന്യുമറേഷൻ ഫോം മാത്രം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. ഇതേ പട്ടികയിൽ മാതാപിതാക്കൾ ഉൾപ്പെട്ടവർക്കും ഈ നിബന്ധന ബാധകമാണ്. അല്ലാത്തവർ ഫോമിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും 13 തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. ഡിസംബർ നാലിന് വീട് തോറുമുള്ള വിവരശേഖരണം പൂർത്തിയാക്കാനാണ് തീരുമാനം.

സ്ഥലത്തില്ലാത്തവർക്ക് ഓൺലൈനായും ഫോം പൂരിപ്പിച്ച് നൽകാം. പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും. ശേഷമുള്ള എതിർപ്പുകൾ അറിയിക്കാൻ രണ്ട് മാസ കാലാവധിയുണ്ടാകും. സമ്പൂർണ പരിശോധനയ്ക്ക് ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. പരിഷ്കരണ നടപടികൾക്കായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണയും തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിട്ടുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img