ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26-ന് സന്തൂർ കുട്ടനാടൻ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു .

ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് Dr. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, യു.എസ് ക്രിക്കറ്റ് ബോർഡ് ഈസ്റ്റ് സോൺ ചെയർമാൻ ജോർജ് സാമുവൽ, കൂടാതെ ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ വൻവിജയം ആഘോഷിക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ആദരിക്കാനുമായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.  ചടങ്ങിനിടെ ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു.

ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിങിൽ ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . പ്രോഗ്രാമിൽ മുഖ്യാതിഥി ആയിരുന്ന ഫൊക്കാന പ്രസിഡന്റ് Dr.സജിമോൻ ആൻ്റണി  ഫൊക്കാന എല്ലാ റീജിയണൽ തലത്തിലും    ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുമെന്നും കൂടാതെ നാഷണൽ ലെവലിൽ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുമെന്നും അറിയിച്ചു. ടിനു യോഹന്നാൻ തന്റെ പ്രസംഗത്തിൽ ക്രിക്കറ്റിന് ആവശ്യമായ എല്ലാ പിന്തുണയും അറിയിച്ചു.

 ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ,ബിജു ജോൺ,അപ്പുക്കുട്ടൻ പിള്ള,ജോർജ് സാമുവൽ, മാത്യു തോമസ്, ഷാജു സാം, മേരി ഫിലിപ്പ് എന്നിവർ ടൂർണമെന്റ് കോർഡിനേറ്റർ ജിൻസ് ജോസഫ് ഉൾപ്പെടെ എല്ലാ കമ്മിറ്റി, സബ് കമ്മിറ്റി അംഗങ്ങൾക്കും അവരുടെ സമർപ്പിത സേവനത്തിന് ആശംസകൾ  രേഖപ്പെടുത്തി സംസാരിച്ചു. ഫൊക്കാന റീജിയണൽ സെക്രട്ടറി ഡോൺ തോമസ്   പ്രോഗ്രാം സ്പോൺസേർസ്  ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

പരിപാടിയുടെ എം.സി. ആയി പ്രവർത്തിച്ച റോജിസ് ഫിലിപ്പ് പ്രോഗ്രാമിന്റെ  വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും നന്ദി അറിയിച്ചു

ടീമുകൾ മുഖേന സമാഹരിച്ച തുക ഇന്ത്യയിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കും, റൊണാൾഡ് മക്ഡൊണാൾഡ് ഹൗസ് ഓഫ് ലോംഗ് ഐലൻഡിനും നൽകുകയുണ്ടായി. പ്രാദേശികമായും അന്തർദേശീയമായും സാമൂഹിക  സേവനത്തിനുള്ള ഫൊക്കാനയുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെയും , ഫൊക്കാനയുടെയും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്പോർട്സ് ഈവൻ്റ് നടത്തപ്പെടുന്നത്.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

Topics

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...

ന്യൂയോർക്കിൻ്റെ ചരിത്രം തിരുത്തിയ ട്രംപിൻ്റെ ‘കമ്മ്യൂണിസ്റ്റ് മംദാനി’!

ന്യൂയോർക്കിൽ ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ 'കമ്യൂണിസ്റ്റ് മംദാനി'....
spot_img

Related Articles

Popular Categories

spot_img