പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത സംവിധായകരായ ജതിൻ-ലളിതിന്റെയും മുൻ നടി വിജയത പണ്ഡിറ്റിന്റെയും മൂത്ത സഹോദരിയായിരുന്നു. ലളിത് പണ്ഡിറ്റാണ് മരണ വിവരം സ്ഥിരീകരിച്ചത്.

1975ൽ സഞ്ജീവ് കുമാറിന് ഒപ്പം ഉൽജൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന എന്നിവരുൾപ്പെടെ ആ കാലഘട്ടത്തിലെ മിക്കവാറും എല്ലാ മുൻനിര താരങ്ങള്‍ക്കൊപ്പവും പ്രവർത്തിച്ചു. സങ്കോച്, ഹേരാ ഫേരി, ഖണ്ഡാൻ, ധരം ഖണ്ഡ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

തു ഹി സാഗർ തു ഹി കിനാര, പർദേസിയാ തേരെ ദേശ് മേം, ബേകരാർ ദിൽ ടൂട്ട് ഗയാ, ബാന്ധി രേ കഹേ പ്രീത്, സോംവാർ കോ ഹം മിലേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും സുലക്ഷണ ആലപിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സാറിലുള്ള പിലിമന്ദോരി ഗ്രാമത്തിലെ ഒരു സംഗീത കുടുംബത്തിലാണ് സുലക്ഷണ പണ്ഡിറ്റ് ജനിച്ചത്. പ്രശസ്ത ക്ലാസിക്കൽ ഗായകൻ പ്രതാപ് നരേൻ പണ്ഡിറ്റിന്റെ മകളാണ്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img