തദ്ദേശ തെരഞ്ഞെടുപ്പ്; ‘വിട്ടുവീഴ്ച ഇല്ല, പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും’; കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. അധികമായി വന്ന സീറ്റുകളിൽ ആവശ്യം ഉന്നയിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയ സാധ്യതക്ക് മുൻ‌തൂക്കം നൽകി എടുത്ത വിട്ടുവീഴ്ചകൾ ഇത്തവണ ഉണ്ടാകില്ല എന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. നിലവിലുള്ള സിറ്റിംഗ് സീറ്റുകളിൽ ഉറച്ചുനിൽക്കുന്നതിനോടൊപ്പം, അധികമായി വന്ന സീറ്റുകളിലും അവകാശമുന്നയിക്കാനാണ് തീരുമാനം.

എറണാകുളം ജില്ലയിലെ കോടനാട് സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിട്ടു നൽകിയതാണ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇതേ സീറ്റിലെ വിജയിയുമാണ്. ഈ സീറ്റ് ആവശ്യപ്പെടുന്നതിനോടൊപ്പം, തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകളിലും പിന്നോട്ടില്ല എന്ന നിലപാടാണ് പാർ്ട്ടി. ജനതദൾ വിട്ട് കേരള കോൺഗ്രസിലേക്ക് എത്തിയവർക്കടക്കം സീറ്റിന് അവകാശം ഉണ്ട് എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.വിട്ടുവീഴ്ച ഇല്ലെങ്കിൽ കെഎസ് ശബരിനാഥൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെതിരെ മത്സരിക്കും. ഇടുക്കി ജില്ലയിലെ വനിത സംവരണ വാർഡുകളെല്ലാം നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണം ആയതിനാൽ, കോൺഗ്രസ് ആവശ്യമുന്നിക്കാനും സാധ്യതയുണ്ട്. രണ്ട് ഘട്ട ചർച്ചകളിലും തീരുമാനമാകാത്തതിനാൽ ആവശ്യപ്പെട്ട സീറ്റുകളിൽ തനിച്ചു മത്സരിക്കാനും കേരള കോൺഗ്രസ് ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img