അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 15 സംസ്ഥാനമന്ത്രിമാർ ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് കോടിയിലധികം വോട്ടർരാണ് രണ്ടാംഘട്ടത്തിൽ വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പോളിങ്ങിനായി 45,399 ബൂത്തുകൾ സജ്ജീകരിച്ചിടുണ്ട്. രണ്ടാം ഘട്ടത്തിൽ 599 ബൂത്തുകൾ സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുണ്ട്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം നടന്ന ആറാം തീയതി കനത്തപോളിങാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ നിലവിലെ റിപ്പോർട്ട് 64 ശതമാനത്തിന് മുകളിൽ പോളിംങ് രേഖപ്പെടുത്തിയിരുന്നു. 47 ശതമാനത്തോളം സ്ത്രീ വോട്ടർമാരുള്ള ആദ്യഘട്ടത്തിൽ മിണാപുരിലും ബെഗുസരായിലും അടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ എൻഡിഎയും മഹാസഖ്യ നേതാക്കളും ശക്തമായ പ്രചരണപരിപാടികളാണ് നടത്തിയത്.എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നാവർത്തിച്ച് പ്രധാനമന്ത്രി ആവർത്തിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാർ തൊഴിലുകൾ തട്ടിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റ മുക്തമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിനും നിതീഷ് കുമാറിനുമെതിരെ ആഞ്ഞടിച്ചായിരുന്നു മഹാസഖ്യത്തിന്റെ പ്രചരണം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img