ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം ജി എസ്)ന് ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളേജ് സിറ്റിയിൽ സംഘടിപ്പിക്കപ്പെട്ട കോൺക്ലേവ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികളും ക്യാബിനറ്റ് അംഗങ്ങളും പ്രതിനിധികളായ കോൺക്ലേവിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു. പ്രതിഭകൾക്ക് ദിശാബോധവും  മാർഗ നിർദ്ദേശങ്ങളും നൽകുന്ന എക്സ് ഫോർ നെക്സ്റ്റ് പദ്ധതി ചടങ്ങിൽ അവതരിപ്പിച്ചു.

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് അടിത്തറ നൽകിയ മൗലാന അബുൽ കലാം ആസാദിന്റെ സേവനങ്ങളും ആശയങ്ങളും പ്രശസ്ത മാധ്യമപ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ പങ്കുവെച്ചു. അബുൽ കലാം ആസാദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുന്നതാണ്  ദേശീയ വ്യാപകമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺക്ലേവിന്റെ ഭാഗമായി വിദ്യാർഥി പ്രതിഭകൾ ഭാവി വിദ്യാഭ്യാസ ചിന്തകൾ പങ്കുവെച്ച അക്കാദമിക് സെമിനാർ, സുഹൈൽ ഷൗക്കത്ത് കശ്മീർ നയിച്ച ലീഡർഷിപ്പ് സെഷൻ, സ്റ്റുഡന്റസ് അസംബ്ലി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. 

മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.എ.ഒ  റഷീദ് സഖാഫി വി എം, അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് ദിൽഷാദ്, ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മഹമൂദ്, അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ പി സിറാജുദ്ദീൻ, അബ്ദുൽ മജീദ് ഇർഫാനി, ജബ്ബാർ സഖാഫി, പ്രിൻസിപ്പൽമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ സംബന്ധിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img