ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകുകയാണ്. വിവാദങ്ങൾക്കിടെ പുതിയ ദേവസ്വം പ്രസിഡൻ്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സ്വർണക്കൊള്ള കേസിൽ എൻ. വാസുവിൻ്റെ റിമാൻ‍ഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എൻ. വാസു മറ്റ് പ്രതികൾക്ക് ഒപ്പം ചേർന്ന് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെമ്പ് പാളികൾ എന്ന് ശുപാർശ നൽകിയത് വാസുവാണ്. ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ മനഃപൂർവം സ്വർണം പൂശിയതെന്ന് ഒഴിവാക്കി. സ്വർണം അപഹരിക്കുന്നതിന് ഒത്താശ ചെയ്തു. സ്വർണക്കൊള്ള നടത്തിയത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെടൽ നടത്തി. ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. ഇതിൽ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img