മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് കോഴിക്കോട് മർകസ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു.വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മർകസിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനുമാണ് പുതിയ ഓഫീസ് ആരംഭിച്ചത്.

വിവിധ രാജ്യങ്ങളിലെ പ്രവാസി നേതാക്കളുടെ സാന്നിധ്യത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രാർഥനയോടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഓഫീസ് തുറന്നുനൽകി. നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ച് സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ പകര, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖ്വാഫി തിരുവത്ര, എച്ച്.ഓ.ഡിമാരായ മുസ്തഫ ദാരിമി, ഡോ. അബ്ദുറഊഫ്, അഡ്വ. തൻവീർ ഉമർ ആശംസകൾ നേർന്നു. ചടങ്ങിൽ ഗ്ലോബൽ കൗൺസിൽ കൺവീനർ അബ്ദുൽ ഗഫൂർ വാഴക്കാടിനെ ഓഫീസ് ചുമതല നൽകി നിയമിച്ചു.

മർകസ് പ്രവർത്തനങ്ങൾക്കൊപ്പം വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ, പ്രവാസി ക്ഷേമ ഹെൽപ്‌ ഡെസ്‌ക്, കരിയർ ആൻഡ് ലൈഫ് കോച്ചിങ് യൂണിറ്റ് തുടങ്ങിയ വിവിധ സേവനങ്ങളും ഓഫീസിൽ വൈകാതെ ലഭ്യമാവും. ഉദ്‌ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അബ്ദുൽ കരീം ഹാജി മേമുണ്ട (ഖത്വർ), അബ്ദുൽ ഹകീം ദാരിമി(കുവൈത്ത്), ഡോ.അബ്ദുസ്സലാം സഖാഫി(യു എ ഇ), അബ്ദുൽ അസീസ്(ലണ്ടൻ), വി.പി.കെ അബൂബക്കർ ഹാജി(ബഹ്റൈൻ), സ്വലാഹുദ്ദീൻ അയ്യൂബി(ഈജിപ്ത്), ഹബീബ് അശ്റഫ് (ഒമാൻ), മറ്റു പ്രമുഖർ സംബന്ധിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img