‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ ‘ബിലാൽ’. ‘ബിഗ് ബി’ എന്ന കൾട്ട് സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയ്ക്ക് സിനിമ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. എന്നാൽ ഇതുവരെ പടത്തിന്റെ അപ്ഡേറ്റൊന്നും പുറത്തുവന്നിട്ടില്ല. നിരാശരായ ആരാധകർ അമലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കുകയാണ്. എവിടെ ബിലാൽ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം?

2017 നവംബർ 17നാണ് അമൽ നീരദ് ‘ബിലാൽ’ ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയത്. ‘കമിങ് ബ്ലഡി സൂണ്‍’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം സിനിമയുടെ പ്രഖ്യാപനം. എന്നാല്‍, പിന്നീട് വിവിധ സിനിമകളുടെ തിരക്കുകളിലേക്ക് സംവിധായകനും മമ്മൂട്ടിയും നീങ്ങി. ഓരോ പടത്തിന് ശേഷവും ഉടൻ ‘ബിലാൽ’ ഉണ്ടാകുമെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായെങ്കിലും സിനിമ സംഭവിച്ചില്ല.

‘ബോഗെയ്‌ൻവില്ല’ ആണ് അവസാനമായി ഇറങ്ങിയ അമൽ നീരദ് ചിത്രം. പങ്കാളി കൂടിയായ ജ്യോതിർമയി ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏഴ് അവാർഡുകളാണ് ‘ബോഗയ്ൻവില്ല’ സ്വന്തമാക്കിയത്.

അതേസമയം, ‘കളങ്കാവൽ’ ആണ് അടുത്തതായി റിലീസ് ആകുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ജിതിൻ.കെ ജോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Hot this week

‘ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും...

‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ...

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു....

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് ജനവിധി തേടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകള്‍ ഇന്ന് പോളിങ്ങ്...

Topics

ഓരോ നാരങ്ങാവെള്ളം കുടിച്ചാലോ?ആവാം പക്ഷെ സൂക്ഷിക്കണേ!

നാരങ്ങാവെള്ളം എന്നു പറഞ്ഞാൽ നമുക്ക് അതൊരു ഉന്മേഷം കൂടിയാണ്. ഉന്മേഷം മാത്രമല്ല...

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം...

ഡാലസ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് മത്സരങ്ങൾ; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും

2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു....
spot_img

Related Articles

Popular Categories

spot_img