വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി.ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഐഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയ ഹൈക്കോടതി, ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

Hot this week

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

Topics

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...
spot_img

Related Articles

Popular Categories

spot_img