ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം, ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ല;കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും  കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം ക്വു എഫ്) മൂന്നാമത് എഡിഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡൽഹി സ്‌ഫോടനം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്ര ശക്തികളെ ഒറ്റകെട്ടായി നേരിടണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരച്ചത്. ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം തുടങ്ങിയവ ചർച്ചയായ പരിപാടിയിൽ ദാറുൽ മുസ്തഫ സെക്ടർ 273 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഖൽഫാൻ സെക്ടർ, മദാർ സെക്ടർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള എം.ക്വു.എഫ് പ്ലാറ്റിനം അവാർഡിന് മുഹമ്മദ് മാവൂരും സുവർണ പുരസ്ക്കാരത്തിന് മുഹമ്മദ് ബിഷ്ർ രണ്ടത്താണിയും തിരഞ്ഞെടുക്കപ്പെട്ടു.  

മർകസ് കൺവെൻഷൻ സെൻ്ററിൽ നടന്ന സമാപന സംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. ശൈഖ് മെഹ്‌ദി അബൂബക്കർ അൽ ഹാമിദ് മുഖ്യാതിഥിയായി. ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ് സഖാഫി, ഉസ്മാൻ മുസ്‌ലിയാർ, യഹിയ നഈമി മൂന്നാക്കൽ, ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, സയ്യിദ് ഉവൈസ് സഖാഫി, ഉബൈദുല്ല സഖാഫി സംസാരിച്ചു. 

Hot this week

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

Topics

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...

മുൻ യുഎസ് സെനറ്റർ ബെൻ നൈറ്റ്‌ഹോഴ്‌സ് കാംബെൽ അന്തരിച്ചു

കൊളറാഡോയിൽ നിന്നുള്ള മുൻ സെനറ്ററും അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ തദ്ദേശീയ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img