ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിയര്‍ ജോയി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിയര്‍ ജോയി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാനിനൊപ്പം സ്‌കൂട്ടറില്‍ അപര്‍ണ ദാസിനെ കാണുമ്പോള്‍ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനിപ്പോള്‍ വന്നിരിക്കുന്നത്. മുഹാഷിന്‍ സംവിധാനം ചെയ്ത ‘വള’യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഏക്ത പ്രൊഡക്ഷന്‍ പ്രസന്റ് ചെയുന്ന ‘ഡിയര്‍ ജോയ്’ നിര്‍മിക്കുന്നത് അമര്‍ പ്രേമാണ്. മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിജു സോപാനം, നിര്‍മല്‍ പാലാഴി, മീര നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ഡിയര്‍ ജോയ്.

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തില്‍ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍, വൈക്കം വിജയ ലക്ഷ്മി എന്നിവരുടേതുള്‍പ്പെടെയുള്ള അതിമനോഹര ആറോളം ഗാനങ്ങള്‍ ‘ഡിയര്‍ ജോയി’യിലുണ്ട്.

അച്ഛന്‍ ശ്രീനിവാസന്‍, സഹോദരന്‍ വിനീത് ശ്രീനിവാസന്‍ എന്നിവരെ പോലെ സംവിധാനത്തിലും അഭിനയത്തിലും ഒരേപോലെ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

തെന്നിന്ത്യന്‍ താരം നയന്‍താരയെയും മലയാളത്തിന്റെ സൂപ്പര്‍ താരം നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത ധ്യാന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായി പുതിയ പതിനഞ്ചോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്.

അഖില്‍ കാവുങ്ങല്‍ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയര്‍ ജോയിയുടെ നിര്‍മാണം അമര്‍ പ്രേം നിര്‍വഹിക്കുമ്പോള്‍ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്. കോ: പ്രൊഡ്യൂസേഴ്‌സ്: സുഷില്‍ വാഴപ്പിള്ളി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജി. കെ. ശര്‍മ.എഡിറ്റര്‍: രാകേഷ് അശോക.ആര്‍ട്ട്: മുരളി ബേപ്പൂര്‍.സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാര്‍ & വിമല്‍ജിത് വിജയന്‍.അഡിഷണല്‍ സോങ് : ഡോ:വിമല്‍ കുമാര്‍ കാളിപുറയത്ത്. വസ്ത്രലങ്കാരം:സുകേഷ് താനൂര്‍.മേക്കപ്പ്:രാജീവ് അങ്കമാലി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:സുനില്‍ പി സത്യനാഥ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍.ക്രീയേറ്റീവ് പ്രൊഡ്യൂസര്‍:റയീസ് സുമയ്യ റഹ്‌മാന്‍.ലിറിക്സ്:സന്ദൂപ് നാരായണന്‍,അരുണ്‍ രാജ്,ഡോ: ഉണ്ണികൃഷ്ണന്‍ വര്‍മ,സല്‍വിന്‍ വര്‍ഗീസ്.സ്റ്റില്‍സ്: റിഷാദ് മുഹമ്മദ്.

ഡിസൈന്‍: ഡാവിഞ്ചി സ്റ്റുഡിയോസ് പി. ആര്‍. ഒ. അരുണ്‍ പൂക്കാടന്‍ ഡിജിറ്റല്‍.പി. ആര്‍ അനന്തകൃഷ്ണന്‍ പി ആര്‍

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img