“ശതകോടീശ്വരന്മാരല്ലാത്ത മുസ്ലീങ്ങളോടൊക്കെ ട്രംപിന് വെറുപ്പ്”; സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ബെര്‍ണി സാന്‍ഡേഴ്‌സ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ട്രംപിന് മുസ്ലീങ്ങളോടൊക്കെ വെറുപ്പാണെന്നും എന്നാല്‍ ഏകാധിപതികളായ ശതകോടീശ്വരന്മാരായ മുസ്ലീങ്ങളാണെങ്കില്‍ താല്‍പ്പര്യമാണെന്നുമാണ് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ വിമര്‍ശനം.

മുഹമ്മദ് ബിന്‍ സല്‍മാനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ എക്‌സ് പോസ്റ്റ്.

‘തന്റെ കുടുംബം കൂടുതല്‍ സമ്പന്നമാക്കാന്‍ കെല്‍പ്പുള്ള, ഏകാധിപതികളായ ശതകോടീശ്വരന്മാരൊഴികെയുള്ള മുസ്ലീങ്ങളോടൊക്കെ ട്രംപിന് വെറുപ്പാണ്,’ ബെര്‍ണി കുറിച്ചു.

ചൊവ്വാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന് വാഷിംഗ്ടണില്‍ വലിയ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ അടക്കമുള്ള സുരക്ഷാ ഉടമ്പടിയിലും ഒപ്പുവച്ചിട്ടുണ്ട്.

2018ല്‍ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി യുഎസ് സന്ദര്‍ശിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്ന ഖഷോഗി സൗദി സര്‍ക്കാരിന്റെ പത്ര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരായ നയങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് കൊല്ലപ്പെടുന്നത്.

കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോട് സല്‍മാനെ പ്രതിരോധിച്ച് കൊണ്ട് ട്രംപ് മറുപടി പറഞ്ഞു. ഖഷോഗി ഒരു വിവാദ പുരുഷനായിരുന്നുവെന്നും ആ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആ കൊലപാതകം നടക്കാന്‍ പാടില്ലായിരുന്നുവെന്ന് അതേ വാര്‍ത്താസമ്മേളനത്തില്‍ സൗദി കിരീടാവകാശി പറയുകയും ചെയ്തു.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img