വഖ്ഫ് ഉമീദ് പോർട്ടലിലെ അപാകതകൾ പരിഹരിച്ച് സാവകാശം അനുവദിക്കുക;പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാൻഡ് മുഫ്തി

വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5 ന് അവസാനിക്കാനിരിക്കെ പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു.

നിലവിൽ രാജ്യവ്യാപകമായി അപ്‌ലോഡിങ് പ്രക്രിയ നടക്കുന്നുണ്ടെങ്കിലും വൈബ്‌സൈറ്റിന്റെ സാങ്കേതിക പോരായ്മകൾ കാരണം സമയദൈർഘ്യവും സബ്മിഷൻ സങ്കീർണതകളും നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

പുതുതായി അവതരിപ്പിച്ച പോർട്ടൽ എന്ന നിലയിൽ നിരവധി പ്രവർത്തന പോരായ്മകൾ ഈ പ്ലാറ്റ്‌ഫോമിനുണ്ട്. കൂടാതെ സവിശേഷ വൈബ്‌സൈറ്റ് സംബന്ധിച്ച ഡിജിറ്റൽ സാക്ഷരതയും ഉപയോക്താക്കളെ വലട്ടുന്നു. ആ അർഥത്തിൽ കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങളും പോർട്ടലിന്റെ അപ്‌ഡേഷനും ഇനിയും നടക്കേണ്ടതുണ്ടെന്നും അപ്‌ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിത്തരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കുറഞ്ഞ സമയപരിധി ആയിരക്കണക്കിന് മുതവല്ലികളെയും വഖഫ് സ്വത്തുക്കളെയും പിഴ നൽകാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുവെന്നും സർക്കാർ പ്ലാറ്റ്‌ഫോമിലെ പ്രവർത്തനപരമായ സാങ്കേതിക തകരാറുകൾക്ക് ഉപയോക്താക്കളെ ശിക്ഷിക്കരുതെന്നും ഗ്രാൻഡ് മുഫ്തി കത്തിൽ പറയുന്നു. വഖ്ഫ് ഭേദഗതിയിലും അപ്‌ലോഡിങ് സാവകാശം ആവശ്യപ്പെട്ടും വിവിധ കക്ഷികൾ ഉന്നയിച്ച ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിക്കുന്നത് ഏറെ ആശങ്കാജനകവും സങ്കീർണവുമാണെന്നാണ് വിവിധ മുസ്‌ലിം സംഘടനകളും മഹല്ല് കൂട്ടായ്മകളും പറയുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img