ഇന്ന് ലോക എയ്‌ഡ്‌സ് ദിനം

എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള അവബോധം പകരുക എന്ന ലക്ഷ്യത്തോടെയാണ് 1988 മുതൽ ഡിസംബർ -1 എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ഇത്തവണ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 2010 മുതൽ 2024 വരെ പുതിയ രോഗികളുടെ എണ്ണത്തിൽ 48.7 ശതമാനം കുറവ് രേഖപ്പെടുത്തി. എയ്‌ഡ്‌സ് സംബന്ധമായ മരണ നിരക്കില്‍ 81.4 ശതമാനം കുറവും, മാതാവിൽ നിന്ന് കുഞ്ഞിലേക്ക് എച്ച് ഐ വി പകരുന്നതിൽ 74.6 ശതമാനം കുറവും കൈവരിച്ചതായും സർക്കാർ അറിയിച്ചു.

ലോക എയ്ഡ്‌സ് ദിനത്തിൻ്റെ ആഗോള പ്രമേയം “തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് ബാധയോടുള്ള പ്രതികരണം മാറ്റുക” എന്നതാണ്. “എച്ച്ഐവി പോസിറ്റീവ് ആകുക” എന്ന ലേബലുമായി ബന്ധപ്പെട്ടിരിക്കുന്ന അപമാനത്തിൻ്റെ പൊതുബോധം തകർക്കുക എന്നതു കൂടിയാണ് ഇതിൻ്റെ ലക്ഷ്യം. സാമൂഹ്യപ്രവർത്തകരെല്ലാം ഇന്നേ ദിവസം ചുവന്ന റിബൺ ധരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എച്ച്ഐവി ബാധിതർക്കുള്ള അവബോധത്തിന്റെയും പിന്തുണയുടെയും സാർവത്രിക പ്രതീകമാണ് റെഡ് റിബൺ. 1991 മുതലാണ് ചുവന്ന റിബൺ എയ്‌ഡ്സ് അവബോധത്തിൻ്റെ പ്രതീകമായത്. ധൈര്യം, അഭിനിവേശം, ഹൃദയം, സ്നേഹം എന്നീ ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിബണിന് ചുവന്ന നിറം തെരഞ്ഞെടുത്തത്.

മനുഷ്യ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന വൈറസ് (എച്ച്ഐവി) മൂലമുണ്ടാകുന്ന അവസ്ഥയാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ്. വൈറസ് രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും മറ്റ് രോഗങ്ങളോടുള്ള പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള സർക്കാർ സംവിധാനങ്ങളും ആരോഗ്യ ഉദ്യോഗസ്ഥരും സർക്കാരിതര സംഘടനകളും വ്യക്തികളും ഈ ദിനം ആചരിക്കുന്നു, രോഗപ്രതിരോധം, ചികിത്സ, പരിചരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന ( WHO) ആചരിക്കുന്ന പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്ന് കൂടിയാണ് ലോക എയ്ഡ്‌സ് ദിനം .

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img