ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെയോടെയായിരുന്നു മൂവരും ബോണക്കാട് ഉൾവനത്തിലേക്ക് പോയത്. വനത്തിലേക്ക് കയറിയ ശേഷം തിരികെ കിളവൻത്തോട്ടത്തിൽ എത്തി ഭക്ഷണം കഴിച്ച ശേഷം തിരികെ ഒരു കുപ്പിവെള്ളവുമായണ് ഇവർ തിരികെ പോയത്.



