വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലർച്ചെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു. തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.

അതേസമയം തീർഥാടകർക്കുള്ള ദേവസ്വം ബോർഡ് അന്നദാനത്തിൽ ഇന്ന് ഉച്ചമുതൽ കേരളീയ സദ്യ നൽകാനുള്ള തീരുമാനം ബോർഡ് അംഗങ്ങളുടെ തർക്കത്തെ തുടർന്നു നീട്ടി. 5ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിനുശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി മാത്രമാണ് സദ്യ തുടങ്ങുക.

അതിനിടെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് നിലവിൽ പരാതികളില്ലെന്ന് ശബരിമല എഡിഎം ഡോ.അരുൺ എസ് നായർ പറഞ്ഞു. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് അനുസരിച്ച് കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. മരുന്നു കഴിക്കുന്നവരും അസുഖബാധിതരും സാവധാനം മലകയറണമെന്നും ഡോ.അരുൺ എസ് നായർ ഐഎഎസ് പറഞ്ഞു.

Hot this week

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍...

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ, മുന്നറിയിപ്പ്

ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ...

Topics

സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി,...

ചിലങ്ക മുതല്‍ പാലറ്റ് വരെ; കലോത്സവ നഗരിയിലെ പ്രധാന ആകര്‍ഷണമായി കൊടിമരം

കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍...
spot_img

Related Articles

Popular Categories

spot_img