‘കരൂരിലേത് അശ്രദ്ധ മൂലമുണ്ടായ ദുരന്തം’: ടിവികെ പാർട്ടിക്കും വിജയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ

കരൂർ ദുരന്തത്തിൽ ടിവികെ പാർട്ടിക്കും വിജയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ. അശ്രദ്ധ മൂലമുണ്ടായ ദുരന്തമെന്നാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാരിന്റെ ആരോപണം. പരിപാടിക്ക് എത്താൻ വിജയ് മനഃപൂർവം വൈകിയെന്നും കുറ്റപ്പെടുത്തൽ. എല്ലാ സുരക്ഷാക്രമീകരണങ്ങളും പ്രദേശത്ത് ഉറപ്പാക്കിയിരുന്നതായി സംസ്ഥാന സർക്കാർ പറഞ്ഞു. എന്നാൽ തീർത്തും നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിർദേശങ്ങളാണ് ടിവികെ നൽകിയിരുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ടി.വി.കെ പാർട്ടി സംഘാടകരുടെയും പ്രവർത്തകരുടെയും “അശ്രദ്ധയും ഏകോപനവുമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമാണ് കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് കാരണം. ജനങ്ങൾ അധികം എത്തുന്നത് ഉറപ്പാക്കാൻ വിജയ് നിയുക്ത സ്ഥലത്ത് ഏകദേശം ഏഴ് മണിക്കൂർ മനഃപൂർവം വൈകിപ്പിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വിജയ് ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ ഇത് നേരത്തെ നൽകിയ അനുമതിക്കും ഷെഡ്യൂളിനും നേർവിപരീതമാണ്” സത്യവാങ്മൂലത്തിൽ പറയുന്നു. ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അതേ ദിവസം തന്നെ ഒരു പത്രക്കുറിപ്പിലൂടെ വേദിയിൽ മുന്നറിയിപ്പില്ലാതെ ഒരു പൊതുയോഗം വിളിച്ചുകൂട്ടിയതായും തമിഴ്‌നാട് സർക്കാർ പറഞ്ഞു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വൻ ജനക്കൂട്ടത്തിനും വാഹനത്തിരക്കിനും കാരണമായെന്നും സർക്കാർ പറയുന്നു. കടുത്ത ചൂടിൽ കാത്തിരിക്കാൻ നിർബന്ധിതരായതും ആളുകളെ ക്ഷീണിതരാക്കി.

41 പേരുടെ മരണത്തിനിയാക്കിയ കരൂർ ദുരന്തത്തിൽ ഒക്ടോബർ 13 ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും കോടതി രൂപീകരിച്ചിരുന്നു.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img