സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതെന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ‘സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ്

വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയിൽ സംഘടിപ്പിച്ച ‘സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങൾ നല്കുന്നതിനായി പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ കാപ്പിറ്റെയർ, ‘ട്രൂ ലെഗസി’ എന്ന പേരിൽ പുതിയ പിന്തുടർച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയിൽ ഉപദേശങ്ങൾ, സഹായങ്ങൾ നൽകുന്നതിനായുള്ള ആദ്യ കമ്പനി കൂടിയാണ് ‘ട്രൂ ലെഗസി’.
ഇന്ത്യയിൽ ₹2 ലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുക, മറ്റ് നിക്ഷേപങ്ങൾ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുന്നു. ഈ മേഖലയിലെ അജ്ഞതയും പ്രൊഫഷണൽ ഉപദേശകരുടെ അഭാവവുമാണ് കാപ്പിറ്റെയറിനെ ‘ട്രൂ ലെഗസി’ എന്ന സംരംഭം ആരംഭിക്കാൻ പ്രേരിപ്പിച്ചത്.

സുപ്രധാനമായ ഈ വിഷയത്തെ പലരും നികുതി ബാധ്യതകളെയും നിയമപരമായ പാലനങ്ങളെയും സമീപിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിൽ ചൂണ്ടിക്കാട്ടി. “പിന്തുടർച്ചാവകാശ പ്ലാൻ തയ്യാറാക്കാതിരിക്കുന്നത് കുടുംബത്തോടും ആശ്രിതരോടുമുള്ള ചെയ്യുന്ന വലിയൊരു സാമ്പത്തിക കുറ്റകൃത്യമാണ്,” അദ്ദേഹം പറഞ്ഞു. പ്ലാൻ ഇല്ലെങ്കിൽ, അനന്തരാവകാശ നിയമങ്ങൾ അനുസരിച്ച് സർക്കാർ ഓരോരുത്തരുടെയും പിന്തുടർച്ചാവകാശികളെ തീരുമാനിക്കും. മലയാളികൾ ഇതിനെ അർഹിക്കുന്ന ഗൗരവത്തിൽ കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ പിന്തുടർച്ചാവകാശ ആസൂത്രണത്തിന്റെ അഭാവത്തിൽ നോമിനിയെ വെച്ചതുകൊണ്ട് മാത്രം നിയമപരമായ അവകാശി ആകണമെന്നില്ല; അയാൾ അതിന്റെ നടത്തിപ്പുകാരൻ മാത്രമായിരിക്കും. വ്യക്തവും സുതാര്യവുമായ പിന്തുടർച്ചാസൂത്രണ പരിഹാരങ്ങൾ നൽകുന്നതിൽ ‘ട്രൂ ലെഗസി’ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

ആസ്തികൾ സംരക്ഷിക്കുന്നതിൽ പിന്തുടർച്ചാവകാശ ആസൂത്രണത്തിന്റെ പ്രാധാന്യം വലുതാണെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ അഭിപ്രായപ്പെട്ടു. ബിസിനസ് ഉടമകൾ നേരത്തെ തന്നെ പ്ലാനുകൾ തയ്യാറാക്കുകയും അടുത്ത തലമുറയെ ബിസിനസ് തീരുമാനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ബി.സി ഗ്രൂപ്പിലെ മുഹമ്മദ് മദനി കെ, സാമ്പത്തിക ഉപദേശകൻ നിഖിൽ ഗോപാലകൃഷ്ണൻ, സംരംഭക വിനോദിനി സുകുമാർ, വ്യവസായി ഹംദാൻ അൽ ഹസ്സാനി തുടങ്ങി നിരവധി പ്രമുഖ വ്യവസായ നേതാക്കളും വിദഗ്ദ്ധരും കോൺക്ലേവിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ശ്രീജിത്ത് കുന്നിയിലിന്റെ ‘എ ജേർണി ഓഫ് ആൻ എന്റർപ്രണർ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമായി 450-ൽ അധികം ബിസിനസ് ഉടമകൾ പങ്കെടുത്ത ഈ സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ്, വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img