സഹകരണ വാരാഘോഷം സംഘടിപ്പിച്ച് ഇസാഫ്

 ‘രാജ്യപുരോഗതിയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തെ മുൻനിർത്തി ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 72-ാം ദേശീയ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങ് കേന്ദ്ര സഹകരണ ജോയിന്റ് രജിസ്ട്രാറും കോ-ഓപ്പറേറ്റീവ് ഇലക്ഷൻ അതോറിറ്റി മെമ്പറുമായ മോണിക്ക ഖന്ന ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്കാണ് സഹകരണ മേഖലയ്ക്കുള്ളതെന്നും സഹകരണ പ്രസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും മോണിക്ക ഖന്ന പറഞ്ഞു. സഹകരണ മേഖലയിൽ ഇസാഫ് കോ-ഓപ്പറേറ്റീവ് നടത്തുന്ന പ്രവർത്തനങ്ങളെ മോണിക്ക ഖന്ന പ്രശംസിച്ചു.

ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സൺ സലീന ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ‘ആത്മനിർഭർ ഭാരതത്തിന് മാർഗദീപങ്ങളായ സഹകരണ പ്രസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. ഇ ജി രഞ്ജിത്ത് കുമാർ ക്ലാസ് നടത്തി. ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടി കെ പൊറിഞ്ചു, പാണഞ്ചേരി മാർക്കറ്റിങ് കോ- ഓപ്പറേറ്റീവ് സൊസെെറ്റി പ്രസിഡന്റ് റോയ് കെ ദേവസി, പാഡി ഫാം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രസിഡന്റ് എം വി രാജേന്ദ്രൻ, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവൽ, കംപ്ലയിൻസ് ഓഫീസർ വി കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനം സെഡാർ റീട്ടെയിൽ എംഡി അലോക് തോമസ് പോൾ വിതരണം ചെയ്തു.

Hot this week

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ധാക്കയിൽ എത്തി; സന്ദർശനം 17 വർഷത്തിന് ശേഷം

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്....

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...

‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ...

സ്നേഹം ഭൂമിയിൽ പിറന്ന ദിനം , ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ...

Topics

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുമായി ടാറ്റ; കരുത്തുറ്റ എ‍ഞ്ചിനുമായി വമ്പന്മാർ

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഹാരിയറിൻ്റെയും സഫാരിയുടെയും...

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ...

‘ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ഉദ്ദേശ്യമില്ല’; അനുരഞ്ജനശ്രമവുമായി ബംഗ്ലാദേശ്

ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്. ഇന്ത്യയുമായുള്ള ബന്ധം...
spot_img

Related Articles

Popular Categories

spot_img