മോദി-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ഉറ്റുനോക്കി യുഎസും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പ്രതിരോധം, വ്യാപാരം, ഊര്‍ജ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് വിവരം. അമേരിക്കയുടെ അധിക താരിഫ് വ്യാപാര മേഖലയില്‍ ആഘാതമുണ്ടാക്കിയ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലെത്തിയെങ്കിലും ഇന്ന് മുതലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ രാജ്ഘട്ടിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തും.

ശേഷം ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ആയുധകരാറില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സുഖോയ് 57 വിമാനങ്ങള്‍, S400 വ്യോമ പ്രതിരോധ സംവിധാനം എന്നിവ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്ന കരാറിലാണ് ഒപ്പ് വയ്ക്കുക. വൈദ്യുതി ഉല്‍പാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ചെറുകിട ആണവ റിയാക്ട്‌റുകള്‍ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കരാറിലും ധാരണയായേക്കും.

ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. സൈനിക-സാങ്കേതിക സഹകരണത്തില്‍ ഊന്നിയാകും ചര്‍ച്ചകള്‍. തുടര്‍ന്ന് ഭാരത് മണ്ഡപത്തില്‍ വാണിജ്യ- വ്യാപാര പ്രതിനിധികളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ശേഷം രാഷ്ട്രപതി ഭവനിലൊരുക്കുന്ന അത്താഴ വിരുന്നിലും പുടിന്‍ പങ്കെടുക്കും. അമേരിക്കയും ചൈനയും അടക്കം മോദി – പുടിന്‍ കൂടിക്കാഴ്ച ഉറ്റുനോക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഒരേ കാറിലാണ് ഇരുവരും പുടിനായി ഒരുക്കിയ താമസസ്ഥലത്തേക്ക് പോയത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img