“ഇത് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല”; ഇൻഡിഗോ എയർലൈൻസിനെതിരെ നടപടി ഉറപ്പെന്ന് വ്യോമയാന മന്ത്രി

ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഉണ്ടാകാം എന്നല്ല, ഉറപ്പായും നടപടിയുണ്ടാകുമെന്ന് രാം മോഹൻ നായിഡു എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അവർക്കെതിരെ നടപടിയുണ്ടാകും, കാരണം ഇത് പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധ യാത്രക്കാരിലാണ്. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവ‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ജോലിയും ഉത്തരവാദിത്തവുമാണ്. അതുകൊണ്ട്, അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്,” രാം മോഹൻ നായിഡു പറഞ്ഞു.

“നമ്മൾ സംസാരിക്കുന്ന വിഷയമെല്ലാം ഇൻഡിഗോ എയർലൈൻസുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ തെറ്റ് ഇൻഡിഗോയിലാണ്, മന്ത്രാലയ തലത്തിലോ മറ്റേതെങ്കിലും തലത്തിലോ അല്ല. എഫ്‌ഡി‌ടി‌എല്ലുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മന്ത്രാലയത്തിൽ നിന്നോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, എല്ലാ എയർലൈനുകളും പ്രശ്‌നങ്ങൾ നേരിടേണ്ടതായിരുന്നു, പക്ഷേ ഇവിടെ അങ്ങനെയല്ല,” രാം മോഹൻ നായിഡു പറഞ്ഞു.

“പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന്റെ വക്കിലാണെന്ന് എനിക്ക് പറയാൻ കഴിയും. മെട്രോ വിമാനത്താവളങ്ങളിലാണ് വലിയ തിരക്ക് ഉണ്ടായത്… ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ എല്ലാ മെട്രോ വിമാനത്താവളങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി അവിടെയുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെയും ഇന്ന് രാത്രിയോടെ എത്തിക്കാനാകും. നാളെ മുതൽ ഇൻഡിഗോ പരിമിതമായ ശേഷിയുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും,” രാം മോഹൻ നായിഡു പറഞ്ഞു.

എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. പ്രതിസന്ധിയിൽ കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഇൻഡിഗോ ഖേദം അറിയിച്ചു. രാജ്യത്താകമാനം ഇന്ന് മാത്രം 600ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. തുടർന്ന് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും അടക്കം യാത്രക്കാര്‍ വലഞ്ഞു.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img