പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി, ബെനിനിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലെന്ന് പ്രസിഡൻ്റ് പാട്രിസ് ടാലോൺ

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലെ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പ്രസിഡൻ്റ് പാട്രിസ് ടാലോൺ. രാജ്യത്തോട് വിശ്വാസ്യത പുലർത്തി ഒപ്പം നിന്ന സൈനികരെ അഭിനന്ദിക്കുന്നു. സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ ചതിക്ക് കനത്ത ശിക്ഷ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയ സൈനികരിൽ ചിലരെ അറസ്റ്റ് ചെയ്തെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു .

കഴിഞ്ഞ ദിവസമാണ് ബെനിനില്‍ ഭരണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി സൈന്യം രംഗത്ത് വന്നത്. മിലിട്ടറി കമ്മിറ്റി ഫോർ കമ്മീഷന്‍ എന്ന ഗ്രൂപ്പാണ് ഔദ്യോഗിക ടെലിവിഷനിലൂടെ പട്ടാള അട്ടിമറി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കോട്ടോനൗവിലെ നിരവധി പ്രദേശങ്ങളിൽ വെടിവയ്പ്പ് ആരംഭിച്ച് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് ടാലണിന്റെ പ്രഖ്യാപനം വന്നത്.

ഈ വഞ്ചന ശിക്ഷിക്കപ്പെടാതെ പോകില്ല. ഈ അട്ടിമറി ശ്രമം രാജ്യത്തെ ജനാധിപത്യ ഭരണത്തിന് ഏറ്റവും പുതിയ ഭീഷണിയായിരുന്നുവെന്നും ടാലൺ പറഞ്ഞു. ബെനിന്റെ അയൽ രാജ്യങ്ങളായ നൈജർ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലും, മാലി, ഗിനിയ, കഴിഞ്ഞ മാസം മാത്രം ഗിനി-ബിസൗ എന്നിവിടങ്ങളിലെല്ലാം സൈന്യം അധികാരം പിടിച്ചെടുത്തിരുക്കുകയാണ്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img