വ്യാജ പ്രീ പോൾ ഫലം പങ്കുവെച്ച സംഭവം; ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകും; കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലിട്ട ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു, അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. രാത്രി എട്ടു മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാൻ കഴിയും. 75% ത്തോളം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ആലപ്പുഴ മണ്ണഞ്ചേരി തെക്കുഭാഗം ഹൈ സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ഇവിടെ റീപോളിംഗ് മറ്റന്നാൾ നടക്കും. ബി എസ് പി സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടിംഗ് മെഷീനിൽ തെളിഞ്ഞില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.വോട്ടെടുപ്പ് വളരെ സമാധാനപരമായി തന്നെയാണ് നടന്നത്. എല്ലാ ഉദ്യോഗസ്ഥരെയും കമ്മീഷൻ അഭിനന്ദിക്കുന്നു. ഇതേ ക്രമീകരണം തന്നെയായിരിക്കും നാളെയും മറ്റന്നാളും ഉണ്ടാകുക. ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായിരിക്കും രാവിലെ 8 മണിയോടുകൂടി വോട്ടെണ്ണൽ നടക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും എ ഷാജഹാൻ പറഞ്ഞു.

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img