7-ാം അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് സമാപിച്ചു 

മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും, പ്രതിരോധ മാർഗങ്ങളും, ക്ഷേമത്തിനുള്ള പാതകളും ചർച്ച ചെയ്ത് ഏഴാമത് അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് (AIPHC) 2025 അമൃത ആശുപത്രിയിൽ നടന്നു. കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത്, എൻഡോക്രിനോളജി , ഗ്യാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങൾ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. “മെറ്റബോളിക് ഹെൽത്ത് മാറ്റേഴ്സ്: പാത്ത്‌വേയ്സ് ടു പ്രിവൻഷൻ & വെൽനസ്” എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്. കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ, അമൃത വിശ്വവിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ, അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. അശ്വതി.എസ്., ഡോ. കെ.ആർ.തങ്കപ്പൻ,  ഡോ. ശോഭ ജോർജ്, ഡോ. പ്രിയ നായർ, ഡോ. നിഷ ഭവാനി, ഡോ. ശ്രീലക്ഷ്മി മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു.  

ഗവേഷകർ, ക്ലിനിഷ്യൻസ്, പൊതുജനാരോഗ്യ വിദഗ്ദ്ധർ എന്നിവരുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 450 ഓളം പേരാണ് പങ്കെടുത്തത്. അമേരിക്ക, ഓസ്ട്രേലിയ, ഫിൻലൻഡ്‌, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം AIPHC 2025-നെ ശ്രദ്ധേയമാക്കി.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പ്രിസിഷൻ മെഡിസിന്‍ (കൃത്യതാ ചികിത്സ), നോൺ-കമ്മ്യൂണിക്കബിൾ ഡിസീസുകളിലേക്കുള്ള (NCD) സംയോജിത പ്രതിരോധ മാതൃകകൾ, മൾട്ടിമോർബിഡിറ്റി (ഒന്നിലധികം രോഗാവസ്ഥകൾ), ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ, ബയോമാർക്കറുകൾ, അർബുദം നേരത്തേ കണ്ടെത്തൽ, അമിതവണ്ണവും ജീവിതശൈലീ ചികിത്സയും, പ്രമേഹ നിവാരണ പരിപാടികൾ, കൗമാരക്കാരുടെ മെറ്റബോളിക് ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച കോളാബറേറ്റീവ് മീറ്റ് വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർക്കിടയിൽ ആശയവിനിമയവും ഗവേഷണ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള വേദിയായി മാറി. ഓറൽ-പോസ്റ്റർ അവതരണങ്ങളും ഗവേഷണ ചർച്ചകളും യുവ ശാസ്ത്രജ്ഞരും പിജി വിദ്യാർത്ഥികളും സജീവമായി പങ്കുവെച്ചു.

പ്രമേഹ ഗവേഷണ രംഗത്തെ ആഗോള പ്രശസ്തനായ ഡോ. വി. മോഹൻ്റെ പ്രഭാഷണം സമ്മേളനത്തിൻ്റെ അക്കാദമിക് നിലവാരം വർദ്ധിപ്പിച്ചു. മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാർക്ക് (South Asians) പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജീവിതശൈലി പരിഷ്കരണം പ്രധാന പ്രതിരോധ മാർഗം ആണെന്നും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാനും, അമിതമായ കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കാനും ഡോ. മോഹൻ ഊന്നിപ്പറഞ്ഞു. 

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img